Updated at 3:45 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ്; സോധിക്ക് ഖേല്‍രത്‌ന

Story Dated: August 13, 2013 2:45 PM

ഷൂട്ടിംഗ്താരം രൊഞ്ജന്‍ സോധിയെ ഖേല്‍രത് നല്‍കി ആദരിക്കാന്‍ തീരുമാനം. 15 കായികതാരങ്ങളെ അര്‍ജ്ജുന അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിയാണ് അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക മലയാളി. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനും അര്‍ജുന അവാര്‍ഡ് ലഭിച്ചു. അതേസമയം മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ ഇത്തവണയും തഴഞ്ഞു. ഒമ്പത് തവണ അര്‍ജുന അവാര്‍ഡിന് അപേക്ഷ ലഭിച്ചിട്ടും ടോം ജോസഫിന് പുരസ്‌ക്കാരം ലഭിച്ചില്ല.

കായികരംഗത്തെ പ്രകടനത്തിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഖേല്‍രത്‌ന. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് രൊഞ്ജന്‍ സോധി.

അര്‍ജ്ജുന പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മികച്ച പ്രകടനത്തിന് പുരസ്‌ക്കാരം പ്രോത്സാഹനമാകുമെന്നും രഞ്ജിത്ത് മഹേശ്വരി പ്രതികരിച്ചു. ടോംജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് രഞ്ജിത്ത് മഹേശ്വരി പറഞ്ഞു.

ഒമ്പതാം തവണയും അപേക്ഷ ലഭിച്ചിട്ടും പുരസ്‌ക്കാരം ലഭിക്കാത്തതില്‍ ദുഃഖമുണ്ട്. അര്‍ജ്ജുന അവാര്‍ഡിനായി ഇനി അപേക്ഷിക്കില്ലെന്നും ടോം ജോസഫ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

Similar stories

ഐ.എസ്.എല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കൊച്ചി ടീമിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കൊച്ചി ടീമിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേതൃത്വം... Read More

സീ ന്യൂസിനെതിരെ ധോണി മാനനഷ്ടകേസ് ഫയല്‍ ചെയ്തു

ചെന്നൈ:ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് തന്റെ പേരുള്‍പ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്ര... Read More

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്മാര്‍

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി പതിനേഴാം തവണയും കേരളം ചാമ്പ്യന്മാര്‍. അവസ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read