Updated at 2:28 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Tech

സാംസങ് ഗാലക്സി ഫോണുകളില്‍ മലയാളം ഉള്‍പ്പെടെ 9 ഭാഷകള്‍

Story Dated: August 13, 2013 2:28 PM

samsung-galaxy-s4hhhhhമലയാളം ഉള്‍പ്പെടെ ഒന്‍പത് ഭാഷകള്‍ ഇനിമുതല്‍ സാംസങിന്‍റെ ഗാലക്സി സീരീസ് ഫോണുകളില്‍ അനായാസം ലഭ്യമാവും. മലയാളത്തിന് പുറമെ ഹിന്ദി പഞ്ചാബി, ബംഗാളി, തമിഴ്, ഗുജറാത്തി, മറാത്തി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഫോണില്‍ ലഭ്യമാവും.

ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാവുന്നത് കൊണ്ടുതന്നെ ഇംഗീഷ് അറിയാത്തവര്‍ക്കും ഫോണ്‍ അനായാസം ഉപയോഗിക്കാന്‍ കഴിയുമെന്ന് സാംസങ് ഇന്ത്യാ മേധാവി വിനീത് തനീജ പറഞ്ഞു. ഇത്തരത്തില്‍ ഇന്‍റെര്‍നെറ്റ് സംവിധാനങ്ങളെക്കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസങിന്‍റെ വിവിധ മോഡലുകളായ സാസംങ് ഗാലക്സി എസ് 4, ഗ്രാന്‍റ്, ഗാലക്സി ടാബ് 3 എന്നിവയായിരിക്കും ഈ ഭാഷകളെല്ലാം പ്രവര്‍ത്തിക്കുക. ഇതിന് പുറമെ എന്‍ട്രി ലവന്‍ ഫോണായ ഗാലക്സി സ്റ്റാറിലും ഈ മാസം മുതല്‍ ഈ സംവിധാനം ലഭ്യമാവും. മറ്റ് ഗാലക്സി ഫോണുകളില്‍ അടുത്ത രണ്ട് മാസംകൊണ്ട് ഈ സംവിധാനം നിലവില്‍ വരുമെന്നും സാംസങ് വ്യക്തമാക്കി.

ഇപ്പോള്‍തന്നെ സംസങ് ആപ് സ്റ്റോറുകളില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളിലുള്ള ഗെയിംസ്, എന്‍റെര്‍ടെയിന്‍മെന്‍റ്, ലൈഫ് സ്റ്റൈല്‍, ബിസിനസ് തുടങ്ങിയ ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്.

Similar stories

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

മംഗള്‍യാന്‍ ആദ്യ പകുതി പിന്നിട്ടു

ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേഷക ദൗത്യ പേടകം മംഗള്‍യാന്‍ ആദ്യ പകുതി ദൂരം പിന്നിട്ടു. നിശ്ചയിച്ച സമയപരി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site