Updated at 11:59 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

Story Dated: August 13, 2013 11:59 AM

കാശ്മീര്‍ അതിര്‍ത്തിയിലെ രാംഗഡ് മേഖലയില്‍ ഇന്ത്യന്‍ ഭടന്മാര്‍ക്കു നേരെ പാക്‌സേന വെടിവെച്ചു. ചൊവ്വാഴ്ച രാവിലെ 7.15ഓടെയാണ് വെടിവെപ്പുണ്ടായത്. അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല.

യാതൊരുവിധ പ്രകോപനവും കൂടാതെ പാക്‌സേന വെടിവെക്കുകയായിരുന്നെന്ന് ഇന്ത്യന്‍ സേന വക്താവ് അറിയിച്ചു. ആക്രമണം 15 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഒന്‍പതാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ആഗസ്ത് ആറിന് പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ അധീന പ്രദേശത്തിന് അരകിലോമീറ്റര്‍ ഉള്ളിലായിരുന്നു ആക്രമണം നടന്നത്. ഇന്ത്യന്‍സേനയുടെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ക്ക് വെടിയേറ്റു.

Similar stories

ജമ്മുകശ്മീരില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

ജമ്മുകശ്മീര്‍: പോളിംഗിനിടെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. അഞ്ച... Read More

താരകുടുംബം വോട്ട് ചെയ്തു

മുംബൈ: ബോളീവുഡിലെ 'ബിഗ്' താരകുടുംബം വോട്ട് രേഖപ്പെടുത്തി. ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ... Read More

സച്ചിന് പിറന്നാള്‍ ആശംസയുമായി നാല്‍പ്പത്തൊന്ന് നഗരങ്ങള്‍; വീഡിയോ തരംഗമാകുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 41ാം പിറന്നാള്‍.പിറന്നാള്‍ ദിനത്തില്‍ ക്രിക്ക... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read