Updated at 11:52 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Entertainment

ശ്രീദേവിയ്ക്ക് ഇന്ന് 50 വയസ്സ്

Story Dated: August 13, 2013 11:52 AM

10-1376109544-sridevi-vogue-cover-1

പ്രശസ്ത സിനിമാ നടി ശ്രീദേവിയ്ക്ക് ഇന്ന് അമ്പത് വയസ്സ്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി ശ്രീദേവി തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്നു. തമിഴകത്ത് ജനിച്ച് മലയാളം മുതല്‍ ബോളിവുഡ് വരെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച് മികച്ച നടിയെന്ന പേര് അവര്‍ക്ക് ലഭിച്ചു.

തെന്നിന്ത്യയിലെയും ബോളിവുഡിലെയും നായകന്മാര്‍ക്കൊപ്പം ശ്രീദേവി അഭിനയിച്ചു. ബോളിവുഡില്‍ മാധുരി ദീക്ഷിതിനെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് താരറാണിയായി ശ്രീദേവി തിളങ്ങി.

നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി സിനിമയിലേക്ക് ചുവടുവെച്ചത്. 1980 ലാണ് നായികയായത്. 1986 ലെ നാഗീന എന്ന ചിത്രം ശ്രീദേവിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നാണ്. തുടര്‍ന്ന് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവി ഏകദെശം 25 ചിത്രങ്ങളില്‍ കമലഹാസന്റെ നായികയായി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു.

നിര്‍മ്മാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം ചെയ്തത്. തുടര്‍ന്ന് അഭിനയം നിര്‍ത്തി പോയെങ്കിലും ഇംഗ്ലീഷ്, വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീദേവി വന്‍ തിരിച്ചു വരവ് നടത്തി. തുടര്‍ന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ശ്രീദേവി നേരത്തെ പറഞ്ഞിരുന്നു.

അമ്പതാം വയസ്സില്‍ ആഘോഷത്തിന് മാറ്റ് കൂട്ടുകയാണ് വോഗ് മാഗസിനില്‍ വന്ന കവര്‍ഫോട്ടോ. സൗന്ദര്യം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മാഗസിനില്‍ ആഗ്‌സത് ലക്കം വന്ന ശ്രീദേവിയുടെ മുഖചിത്രം.

Similar stories

പാലക്കാടന്‍ ഭാഷയുമായി ജയറാം എത്തുന്നു

പാലക്കാടന്‍ ഭാഷ പറഞ്ഞ് വിജയം കൊയ്യാന്‍ ജയറാം എത്തുന്നു. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിനു ശേഷം അക്കു ... Read More

ശ്രദ്ധേയ ഗാനങ്ങളുമായി ടു നൂറാ വിത്ത് ലൗ

ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മംമ്ത മോഹന്‍ദാസിന്റെ പുതിയ ചിത്രം ടു നൂറാ വിത്ത് ലൗ... Read More

മോസയിലെ കുതിര മീനുകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങി

പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ മാത്രം ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതയുമായി മോസയിലെ കുതിര മീനുകള... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read