Updated at 1:22 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Lead News

ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചു

Story Dated: August 13, 2013 10:29 AM

rediffസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്.

സെക്രട്ടേറിയേറ്റ് ഉപരോധത്തിനായി തിരുവനന്തപുരത്തെത്തിയ മുഴുവന്‍ പ്രവര്‍ത്തകരും പ്രധാന സമരപന്തലിലേക്ക് എത്തിയതിന് ശേഷമാണ് പിണറായി വിജയന്‍ ഇടതുമുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

സഹന സമരമാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയത്. ബലം പ്രയോഗിക്കാനല്ല കരുത്ത് കാണിക്കാനാണ് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇടതുമുന്നണി പ്രവര്‍ത്തകര്‍ വന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.

സമരത്തിന്റെ ആവശ്യങ്ങളിലൊന്നായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ മറ്റ് തടസങ്ങളില്ലാതിരിക്കാന്‍ മുഖ്യമന്ത്രി രാജിവെക്കണം. സമരത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചതിനാലാണ് സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യം നടപ്പിലാകുന്നതുവരെ സമരം തുടരും. മുഖ്യമന്ത്രിക്കെതിരായ  ബഹിഷ്‌ക്കരണ സമരവും കരിങ്കൊടി പ്രയോഗവും തുടരും.

സെക്രട്ടേറിയേറ്റിനെതിരെയല്ല ഇടതുമുന്നണി സമരം നടത്തുന്നത്. ഭരണസിരാകേന്ദ്രമായതുകൊണ്ടാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. ജീവനക്കാര്‍ക്കെതിരെയല്ല സമരം. അതുകൊണ്ടാണ് രാത്രിയും ഉപരോധം നടത്തിയത്. സെക്രട്ടേറിയേറ്റിനെതിരെയല്ല ഇടതുമുന്നണി സമരം നടത്തുന്നത്. ഭരണസിരാകേന്ദ്രമായതുകൊണ്ടാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. ജീവനക്കാര്‍ക്കെതിരെയല്ല സമരം. അതുകൊണ്ടാണ് രാത്രിയും ഉപരോധം നടത്തിയത്. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തുകയായിരുന്നു. അതിന്റെ തെളിവാണ് സെക്രട്ടേറിയേറ്റിന് നല്‍കിയ രണ്ട് ദിവസത്തെ അവധിയെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരം കേരളത്തിന്റെ നാനാഭാഗത്തേക്ക് വ്യാപിപ്പിക്കുമെന്ന് വി.എസ്.അച്യുതാന്ദന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് കരുണാകരന്‍ രണ്ട് തവണ രാജിവെച്ചതെന്ന് വി.എസ് ഓര്‍മ്മിപ്പിച്ചു.

ഇന്ന് രാവിലെ സോളാര്‍ തട്ടിപ്പില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പ്രതിപക്ഷം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫീസില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തെ അറിയിച്ചത്.

 

Similar stories

സര്‍ക്കാര്‍ – കെപിസിസി ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം: 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് ചര്‍ച്ച ചെയാന്‍ ചേര്‍ന്ന സര്‍ക്കാര്‍ - കെപിസിസി ... Read More

ബാര്‍ ലൈസന്‍സിനെ ചൊല്ലി തര്‍ക്കം

തിരുവനന്തപുരം :418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗ... Read More

കെസി വേണുഗോപാലിനെതിരായ പരാമര്‍ശം: ഷാനിമോള്‍ ഉസ്മാന് താക്കീത്‌

തിരുവനന്തപുരം:  കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read