Updated at 10:27 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

അന്തമാന്‍ കാടുകള്‍ക്ക് പുള്ളിമാനും ആനയും ഭീഷണി

Story Dated: August 13, 2013 10:27 AM

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ജൈവ വൈവിധ്യമുള്ള മഴക്കാടുകളിലൊന്നാണ് അന്തമാന്‍ നിക്കോബര്‍ ദ്വീപുകളിലേത്. വനസംരക്ഷണത്തിന് സന്ദര്‍ശക നിരോധനം അടക്കം കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ അന്തമാനില്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അന്തമാനിലെ കാടുകള്‍ക്ക് ഭീഷണിയായിരിക്കുന്നത് പുള്ളിമാനും ആനകളുമാണ്.

പുള്ളിമാന്‍ അന്തമാന്‍ നിക്കോബര്‍ ദ്വീപുകളിലെ സ്വാഭാവികമായി കാണപ്പെടുന്ന മൃഗമല്ല. 1930കളില്‍ വിനോദത്തിനായി ബ്രിട്ടീഷുകാരാണ് പുള്ളിമാന്റെ കൂട്ടത്തെ ദ്വീപുകളിലെത്തിക്കുന്നത്. പുള്ളിമാനെ വേട്ടയാടുന്ന മൃഗങ്ങളുടെ അഭാവത്തെ തുടര്‍ന്ന് കാടുകളില്‍ അനിയന്ത്രിതമായ തോതില്‍ ഇവയുടെ എണ്ണം കൂടുകയായിരുന്നു. കാടുകളിലെ പച്ചപ്പ് മുഴുവന്‍ തിന്നു തീര്‍ക്കുന്ന അവസ്ഥയിലേക്ക് അന്തമാനിലെ പുള്ളിമാനുകളുടെ സാന്നിധ്യം വളര്‍ന്നിരിക്കുന്നു.

ബ്രിട്ടീഷുകാര്‍ ഒരു ദ്വീപില്‍ മാത്രമാണ് പുള്ളിമാനെ കൊണ്ടുവന്നാക്കിയതെങ്കിലും മികച്ച നീന്തല്‍ക്കാരായ ഇവ ഇപ്പോള്‍ ഒട്ടുമിക്ക ദ്വീപുകളിലേക്കും പരന്നിരിക്കുന്നു. ചെറിയ അന്തമാനില്‍ മാത്രമാന്‍ പുള്ളിമാന്‍ സാന്നിധ്യം അറിയിക്കാത്തത്. അന്തമാനിലെ സ്വാഭാവിക ആവാസസ്യവസ്ഥയില്‍ കൂടുതലും മിശ്രഭുക്കുകളായ ജീവികളാണുള്ളത്. വളരെ ചെറിയ കാലംകൊണ്ടുതന്നെ വംശവര്‍ധന നടത്തുന്ന പുള്ളിമാനുകള്‍ അന്തമാന്‍ കാടുകള്‍ക്കുതന്നെ ഭീഷണിയുയര്‍ത്തി തുടങ്ങിയിരിക്കുന്നു.

പുള്ളിമാനൊപ്പം ഉയര്‍ന്നിരിക്കുന്ന മറ്റൊരു ഭീഷണി സസ്യഭുക്കായ ആനയില്‍ നിന്നാണ്. 1880ല്‍ ഇന്ത്യയില്‍ നിന്നാണ് ആനകളെ അന്തമാന്‍ നിക്കോബര്‍ ദ്വീപുകളിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്തമാന്‍ കാടുകള്‍ക്ക് ആനകള്‍ വരുത്തിവെച്ച നാശം നികത്താനാവാത്തതാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

Similar stories

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമതായി ഇടം പിടിച്ചു. വ... Read More

കണ്ടല്‍ക്കാട് നശീകരണത്തിനെതിരെ നടപടി

പുതുവൈപ്പിനിലെ കണ്ടല്‍കാട് നശീകരണത്തിനെതിരെ ഡി.എഫ്.ഒ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ ത... Read More

ഭൂമിയുടെ രക്ഷയ്ക്കായി ലോകം ഒരു മണിക്കൂര്‍ മിഴികളടച്ചു

ഭൂമിയുടെ സംരക്ഷണത്തിനായി ലോകം  ഭൗമമണിക്കൂര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ 9.30 വരെ ഒരുമണിക്കൂ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site