Updated at 9:19 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

സ്വയം തീപിടിക്കുന്ന കുട്ടി: കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

Story Dated: August 13, 2013 9:19 AM

rahul_fireശരീരത്തില്‍ സ്വയംതീപ്പിടിക്കുന്ന അത്യപൂര്‍വ അസുഖത്തിന്റെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍. ഒരു ഡസനോളം പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനാകാത്തതാമ് ഡോക്ടര്‍മാരെ കുഴക്കുന്നത്.

തമിഴ്‌നാട്ടിലെ ദിന്ധിവനം സ്വദേശിയായ രാഹുലെന്ന മൂന്ന് മാസം പ്രായമായ കുഞ്ഞിന് ‘സ്‌പൊണ്ടേനിയസ് ഹ്യുമണ്‍ കംബസ്റ്റണ്‍’ (എസ്.എച്ച്.സി) എന്ന അത്യപൂര്‍വ്വമായ ആരോഗ്യപ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഇതുവരെ നാലുതവണ രാഹുലിന്റെ ശരീരത്തില്‍ തീപ്പിടിച്ചു. ഇപ്പോള്‍ ചെന്നൈ കില്‍പാക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രാഹുല്‍

കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത രാഹുലിന് ജനിച്ച് ഒമ്പതാം ദിവസത്തിലാണ് ആദ്യമായി തീപിടിച്ചത്. അടുത്തൊന്നും തീ ഇല്ലാതിരുന്നിട്ടും കുട്ടിയുടെ ശരീരത്തിന് തീ പിടിച്ചത് കണ്ട് അമ്മ രാജേശ്വരിയും വീട്ടുകാരും പേടിച്ചുപോയി. അന്ന് കുഞ്ഞിനെ വില്ലുപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുമ്പാണ് തീപ്പിടത്തമുണ്ടായത്. ഇത്തവണ പാദം മുതല്‍ ശിരസ്സുവരെ തീപ്പിടിച്ചു.

തീപിടിക്കുന്ന വാതകം കുട്ടിയുടെ ശരീരത്തിലെ സൂഷ്മ ഗ്രന്ധികളില്‍ നിന്നുംവരുന്നുണ്ടെന്ന വിചിത്രമായ വിശദീകരണമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. കഴിയുന്നതും തണുത്ത അന്തരീക്ഷമായിരിക്കും കുട്ടിക്ക് നല്ലതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read