Updated at 7:58 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

National

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ല; പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യന്‍ സൈന്യം: പാകിസ്താന്‍

Story Dated: August 13, 2013 7:58 AM

8bfc3cd8-4bb1-49e4-9124-ee9836d69f87HiRes

ദില്ലി : വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ തള്ളി. ഇന്ത്യന്‍ സൈന്യമാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് പാകിസ്താന്‍ അറിയിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കരസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രണ്ട് തവണ വെടിയുതിര്‍ത്തു.

മൂന്ന് തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ ദിവസം ജമ്മു സെക്ടറിലുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. രാവിലെ പതിനൊന്ന് മണിക്ക് ബാല്‍ക്കോട്ടിലും ബാന്തയിലും കരസേനാ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു.

ആഗസ്ത് ആറിന് പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ അധീന പ്രദേശത്തിന് അരകിലോമീറ്റര്‍ ഉള്ളിലായിരുന്നു ആക്രമണം നടന്നത്. ഇന്ത്യന്‍സേനയുടെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ക്ക് വെടിയേറ്റു.

Similar stories

മഹാരാഷ്ട്രയിലെ ചന്ദര്‍പൂരില്‍ പുലി ഇറങ്ങി

മഹാരാഷ്ട്രയിലെ ചന്ദര്‍പൂരില്‍ പുലി ഇറങ്ങി. ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്.പുലി സ്ഥലവാസികളുടെ നേര്‍ക... Read More

രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംഘപരിവാര്‍... Read More

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ: ഗോവന്‍ സര്‍ക്കാരിന് നോട്ടീസ്

ദില്ലി: ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ചീഫ് തരുണ്‍ തേജ്പാലിന്റെ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read