Updated at 9:04 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Business

സവാള വില കുതിച്ചുയരുന്നു

Story Dated: August 12, 2013 9:04 PM

imagesരാജ്യത്ത് സവാളയുടെ വില കുതിച്ചുയരുന്നു. കിലോക്ക് 60 രൂപക്ക് മുകളിലാണ് സംസ്ഥാനത്ത് സവാളയുടെ വില. കാലവര്‍ഷം ശക്തിയായതോടെ ഉത്പാദനം കുറഞ്ഞതാണ് സവാളയുടെ വില ഉയര്‍ത്തുന്നത്.

അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നതിനിടയിലാണ് രാജ്യത്ത് സവാള വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. കിലോയ്ക്ക് അറുപത് രൂപയ്ക്ക് മുകളിലാണ് സവോളയ്ക്ക് ചില്ലറ വിപണിയിലെ വില. രാജ്യമൊട്ടാകയും സവോളയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

കിലോയ്ക്ക് അറുപത്തഞ്ച് രൂപയ്ക്ക് മുകളിലാണ് ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഒരു കിലോ സവാളയുടെ വില. കാലവര്‍ഷം ശക്തമായതോടെ സവോളപ്പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതാണ് ഉത്പാദനം കുറയാന്‍ കാരണം.

നല്ലയിനം സവോള കയറ്റുമതി ചെയ്യുന്നതും ആഭ്യന്തവിപണിയില്‍ ലഭ്യതക്കുറവിന് കാരണമായി വ്യാപാരികള്‍ പറയുന്നു. വില ഉയര്‍ന്നതോടെ രാജ്യത്ത് സവോളയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അടുത്തമാസം വിളവെടുപ്പ് ആരംഭിക്കും. ഇതോടെ സവോളയുടെ വില നിയന്ത്രണത്തിലാകുമെന്നാണ് പ്രതീക്ഷ.

 

Similar stories

ജോലി വേണോ… ബി പ്രൊഫഷണല്‍ ഇന്‍ ട്വിറ്റര്‍

54 ശതമാനം പുതിയ ജോലിക്കാരെയും കമ്പനി നിയമിക്കുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പര... Read More

ട്രയിന്‍ യാത്രക്കാരും സ്മാര്‍ട്ട് ആകണം

ട്രയിന്‍ യാത്രക്കായി ഇന്ത്യന്‍ റെയില്‍വെ പുതിയ മൊബൈല്‍ ആപ്പ്് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയുട... Read More

വണ്ടര്‍ലാ ഐപി ഒ പൂര്‍ത്തിയായി

കേരളത്തിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായുടെ പ്രാരംഭ ഓഹരി വില്‍പ്പന അവസാനിച്ചു. തിങ്കളാ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site