Updated at 5:07 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

ഏകദിനത്തില്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി

Story Dated: August 12, 2013 4:44 PM

shikir_dhawanശിഖര്‍ ധവാന്‍ ഇന്ത്യ എ ടീമിനുവെണ്ടി ഡബിള്‍ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്ക എക്കെതിരെ പ്രിട്ടോറിക്കിയില്‍ നടന്ന മത്സരത്തിലാണ് ധവാന്റെ റെക്കോഡ് പ്രകടനം. ഏകദിനത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ദക്ഷിണാഫ്രിക്ക എക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് വേണ്ടിയാണ് ശിഖര്‍ ധവന്‍ 248 റണ്‍സ് നേടിയത്. വെറും 150 പന്തില്‍ നിന്നും 30 ഫോറുകളുടേയും ഏഴ് സിക്‌സറുകളുടേയും അകമ്പടിയിലായിരുന്നു ധവാന്റെ പ്രകടനം. മുരളി വിജയു(40)മൊത്തുള്ള ഓപ്പണിംഗ് സഖ്യം 91 റണ്‍സിലാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാരയും(109) മത്സരത്തില്‍ സെഞ്ച്വറി നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സ് നേടി.

Similar stories

പെരിയാറില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങിമരിച്ചു

കൊച്ചി : എറണാകുളം കാലടി പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. മലയാറ്റൂരില്‍ തീര്‍ത്ഥ... Read More

ഷോപ്പിംഗ് മാളില്‍ തീപിടുത്തം

ദില്ലിക്കടുത്ത് നോയിഡയില്‍ ഷോപ്പിംഗ് മാളില്‍ തീപിടുത്തമുണ്ടായി. സെക്ടര്‍ എട്ടില്‍ കൃഷ്ണ അപ് രാ പ്ലാസ... Read More

ഇന്ന് ദു:ഖവെള്ളി

ഇന്ന് ദുഖവെള്ളി . ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഖവെള്ളിയോടനുബന്ധിച്ചുള്ള കര്‍മ്മങ്ങള്‍ പുലര്‍ച്ചെ തന്നെ ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read