Updated at 2:59 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Sports

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ന് ആറു ഫൈനലുകള്‍

Story Dated: August 12, 2013 2:59 PM

2013_World_Championships_in_Athletics_logoമോസ്കോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ആറു ഫൈനലുകള്‍ നടക്കും. മൂന്നു ട്രാക്ക് ഇനങ്ങളിലും, മൂന്ന് ഫീല്‍ഡ് ഇനങ്ങളിലേയും ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. വനിതകളുടെ 100 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ ഗ്ലാമര്‍ ഇനം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതയാകാനായി അമേരിക്കയുടെ കാര്‍മലീറ്റ ജെറ്ററും, ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രെയ്‌സും തമ്മിലാണ് പ്രധാന മത്സരം.

പരുക്കിനെത്തുടര്‍ന്ന് ലണ്ടന്‍ ഡയമണ്ട് ലീഗ് മീറ്റില്‍ നിന്നും പിന്‍മാറിയ ജെറ്റര്‍ക്ക് മോസ്‌കോയില്‍ മികച്ചൊരു വിജയം അനിവാര്യമാണ്. എന്നാല്‍ സീസണില്‍ മികച്ച സമയം കുറിക്കാന്‍ ജെറ്റര്‍ക്ക് ഇതുവരെയായില്ല. 10.93 സെക്കന്റാണ് സീസണിലെ ജെറ്ററുടെ മികച്ച സമയം.മോസ്‌കോയില്‍ സ്വര്‍ണ്ണം നേടിയാല്‍ നാലു തവണ തുടര്‍ച്ചയായി ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മെര്‍ലിന്‍ ഓട്ടിയുടെ റെക്കോര്‍ഡിനൊപ്പം കാര്‍മലിറ്റ ജെറ്ററെത്തും.ദേഗൂവില്‍ നേടിയ സ്വര്‍ണ്ണം നിലനിര്‍ത്താനുറച്ചാകും ജെറ്റര്‍ മോസ്‌കോയിലെ ട്രാക്കിലിറങ്ങുക.

2011ല്‍ ദേഗൂവില്‍ കൈവിട്ട സ്വര്‍ണ്ണം കാര്‍മലിറ്റ ജെറ്ററില്‍ നിന്നും തിരിച്ചുപിടിക്കാനാണ് ഷെല്ലി ആന്‍ ഫ്രേസര്‍ പ്രെയ്‌സ് ഇറങ്ങുന്നത്. നിലവിലെ ഒളിംപിക് ചാമ്പ്യനായ പ്രെയ്‌സ് സീസണില്‍ മികച്ച ഫോമിലാണ്. പ്രെയ്‌സിന്റെ 10.77 സെക്കന്റാണ് വനിതകളുടെ 100 മീറ്ററിലെ മികച്ച സമയം. എന്നാല്‍ ലണ്ടന്‍ ഡയമണ്ട് ലീഗ് മീറ്റില്‍ നൈജീരിയന്‍ താരം ബ്ലെസിംഗ് ഒക്കഗാബ്രെയോട് പ്രെയ്‌സ് പരാജയപ്പെട്ടിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഫൈനലും ഇന്ന് നടക്കും. ബോട്‌സ്വാനയുടെ അമാന്റലെ മോണ്ട്‌ഷോയാണ് 400 മീറ്ററില്‍ പ്രതീക്ഷ നല്‍കുന്ന താരം.

മോസ്‌കോയില്‍ സ്വര്‍ണ്ണം നേടുകയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടു ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം നേടുന്ന താരമെന്ന ബഹുമതി കാത്തി ഫ്രീമാനൊപ്പം മോണ്ട് ഷോ പങ്കിടും.ബ്രിട്ടന്റെ ക്രിസ്റ്റീന്‍ ഓഹ്‌റൂവായിരിക്കും മോണ്ട് ഷോക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുക.പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സാണ് ട്രാക്കില്‍ ഇന്ന് നടക്കുന്ന മറ്റൊരു ഫൈനല്‍. പുരുഷന്മാരുടെ പോള്‍വോട്ട്, ഹാമര്‍ത്രോ, വനിതകളുടെ ഷോട്ട് പുട്ട് എന്നിവയാണ് ഇന്ന് ഫൈനല്‍ നടക്കുന്ന ഫീല്‍ഡ് ഇനങ്ങള്‍.

 

Similar stories

പരിശീലക സ്ഥാനത്തു നിന്നും ഡേവിഡ് മോയെസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി

പരിശീലക സ്ഥാനത്തു നിന്നും ഡേവിഡ് മോയെസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി.സീസണിലെ ക്ലബ്ബിന്റെ മോ... Read More

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിഫൈനലിന് ഇന്ന് തുടക്കമാകും

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിഫൈനലിന് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സിയും... Read More

ഐപിഎല്‍ വാത്‌വെപ്പ്: മുകുള്‍ മുഗ്ദല്‍ സമിതി തുടരന്വേഷണം നടത്തും

ഐപിഎല്‍ വാത്‌വെയ്പ് കേസില്‍ മുകുള്‍ മുഗ്ദല്‍ സമിതി തുടരന്വേഷണം നടത്തും. അന്വേഷണത്തിന് സഹായം ആവശ്യമായ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site