Updated at 12:17 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Tech

അടുത്ത തലമുറ ഐഫോണ്‍ സെപ്റ്റംബര്‍ 10 ?

Story Dated: August 12, 2013 12:17 PM

iPhone-5Sലോകത്തെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ച ആപ്പിള്‍ അതിന്‍റെ അടുത്ത തലമുറ ഐഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഐഫോണ്‍ 5എസ് എന്നായിരിക്കും അതിന്‍റെ പേരെന്ന് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക് സൈറ്റായ ഓള്‍ തിങ്ക്സ് ഡി വ്യക്തമാക്കുന്നത് സെപ്റ്റംബര്‍ പത്തിന് ഫോണ്‍ അവതരിപ്പിക്കും എന്നാണ്.

കോഡ് കോര്‍ പ്രൊസസ്സറുള്ള ഫോണില്‍ ഇപ്പോഴത്തെ തലമുറ ഐഫോണിന്‍റെ ഡിസ്പെളെയിലുള്ളതിനെക്കാള്‍ ഇരട്ടി പിക്സലുകളുണ്ടാകും. അതിര്‍ത്ഥം ഇപ്പോള്‍ ഫോണിന്‍റെ ഡിസ്പളെയില്‍ കാണുന്ന ചിത്രങ്ങളും വീഡിയോകളും രണ്ടിരട്ടി മിഴിവോടെ ഇതില്‍ കാണാനാകും. ഇതിനൊപ്പം ക്യാമറയ്ക്ക് വേണ്ടി ഡ്യുയല്‍ എല്‍ഇഡി ഫ്ളാഷും ഉണ്ടാകും. ബാറ്ററിയുടെ കാര്യത്തിലും വലിയ മുന്നേറ്റം നടത്തിയാണ് ആപ്പിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നത്. ഐഫോണ്‍5 നെക്കാള്‍‌ അധികം ബാറ്ററി ബാക്അപ് ഇതിനുണ്ടാവും. ഐപാഡ് മിനിയെപ്പോലെ കനംകുറഞ്ഞതായിരിക്കും ഐഫോണ്‍ 5എസും.

വലിയ സ്ക്രീനോടുകൂടിയ ഐപാഡും എക്കണോമി ഐഫോണും ഇതിനൊപ്പം പുറത്തിറങ്ങുമെന്നും റൂമറുകളുണ്ട്. എക്കണോമി മോഡലിന്‍റെ പേര് ഐഫോണ്‍ സിഎന്നാകുമെന്നും വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഫോണുകള്‍ക്ക് 6000 രൂപയ്ക്ക് താഴെയായിരിക്കും വിലയെന്നും ഇവര്‍ വ്യക്തമാക്കുന്നു. എക്കണോമി മോഡല്‍ ഫോണുകള്‍ ആറ് വ്യത്യസ്ഥ നിറങ്ങളിലാണ് വിപണിയിലിറങ്ങുക.

Similar stories

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

മംഗള്‍യാന്‍ ആദ്യ പകുതി പിന്നിട്ടു

ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേഷക ദൗത്യ പേടകം മംഗള്‍യാന്‍ ആദ്യ പകുതി ദൂരം പിന്നിട്ടു. നിശ്ചയിച്ച സമയപരി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site