Updated at 11:54 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

ജയറാമിന്റെ കണ്ണന്‍ ചെരിഞ്ഞു

Story Dated: August 12, 2013 11:54 AM

സിനിമാതാരം ജയറാമിന്റെ ആന പെരുമ്പാവൂര്‍ ജയറാം കണ്ണന്‍ ചരിഞ്ഞു. ഞായറാഴ്ചപുലര്‍ച്ചെ മനിശ്ശീരിയിലാണ് ആന ചരിഞ്ഞത്. 60 വയസ്സോളമുള്ള ആന ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. നാലുദിവസംമുമ്പ് പൂര്‍ണമായും കിടപ്പിലായിരുന്നു.

ഭക്ഷണംകഴിക്കാനാവാത്തതും മഴകാരണമുണ്ടായ വാതവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 18വര്‍ഷം മുമ്പാണ് ജയറാം, മനിശ്ശീരി ഹരിദാസില്‍ നിന്ന് മോഹനന്‍ എന്ന ആനയെ വാങ്ങിയത്. പിന്നീട് ജയറാമിന്റെ മകന്റെപേരായ കണ്ണനെന്ന പേരും നല്‍കുകയായിരുന്നു.

മലയാളം, തമിഴ് ഉള്‍പ്പെടെ അമ്പതോളം സിനിമകളിലും കണ്ണന്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കൈക്കുടന്ന നിലാവ്, സര്‍ക്കാര്‍ ദാദ, മനസ്സിനക്കരെ, തമിഴിലെ നൈന തുടങ്ങിയ സിനിമകളില്‍ ജയറാമിനൊപ്പമായിരുന്നു കണ്ണന്‍ അഭിനയിച്ചത്. ബാംഗ്ലൂരില്‍നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിയെ പുറത്തേറ്റി നഗരംചുറ്റിയതും കണ്ണന് ലഭിച്ച ഭാഗ്യമാണ്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ജോഷി സംവിധാനംചെയ്യുന്ന സലാം കാശ്മീര്‍ എന്ന സെറ്റില്‍ തമിഴ്‌നാട്ടിലായതിനാല്‍ ജയറാമിന് എത്താനായില്ല. ആനയാണെങ്കിലും എന്റെ വളര്‍ത്തുമകനായിരുന്നു കണ്ണനെന്ന് ജയറാം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ജയറാം മനിശ്ശീരിയിലെത്തി കണ്ണന് വെള്ളം നല്‍കിയിരുന്നു.

Similar stories

അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ജയറാം

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന്‍ ജയറാം പറഞ്ഞു. അവസാന നിമ... Read More

സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നിട്ട് പത്ത് വര്‍ഷം

നടി സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന് ഇന്നേക്ക് പത്ത് വര്‍ഷം പിന്നിട്ടിട്ടും പൈലറ്റി... Read More

പോള്‍വോക്കറിന്റെ സഹോദരന്മാര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ല്‍

സഹോദരന്റെ ശൂന്യത നികത്താന്‍ പോള്‍ വോക്കറിന്റെ സഹോദരന്‍മാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. പോള്‍ വോക... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site