Updated at 11:26 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

മുംബൈയിലെ ഫഌറ്റ് തട്ടിപ്പ് ഇന്ത്യ കുവൈത്ത് ബന്ധത്തെ ബാധിക്കുന്നു

Story Dated: August 12, 2013 11:26 PM

KUWAITകുവൈത്ത് :കുവൈത്ത് മുന്‍ അമീറിന്റെ മകളുടെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള ഒരു ഫഌറ്റുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പ് ഇന്ത്യ കുവൈത്ത് ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. തട്ടിപ്പിന് ഇരയായ കുവൈത്ത് ഭരണ കുടുംബാംഗം കേന്ദ്ര സര്‍ക്കാറിനു നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുമെന്ന് കാട്ടി മുന്‍അമീറിന്റെ മകള്‍ കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു.

മുംബൈ മറൈന്‍ െ്രെഡവിനു സമീപത്തുള്ള അല്‍ സബാഹ് കോര്‍ട്ട് കെട്ടിടത്തിലെ ഒരു ഫ്‌ലാറ്റുമായി ബന്ധപ്പെട്ട കേസാണ് ഇന്ത്യ കുവൈത്ത് ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന തരത്തിലേക്ക് വളരുന്നത്. കുവൈത്തിലെ മുന്‍അമീറിന്റെ മകളായ ഷൈഖ ഫാദിയ അല്‍ സ അദ് അല്‍ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന പുനാമി എന്ന ആള്‍ വ്യാജ രേഖ ചമച്ചു ഫ്‌ലാറ്റ് തട്ടി എടുത്തു എന്നാണു കേസ്.

ഫ്‌ലാറ്റില്‍ സൂക്ഷിച്ചിരുന്ന 30 കോടിയോളം രൂപ വില മതിക്കുന്ന വസ്തുവകകള്‍ ഇയാല്‍ മോഷ്ടിച്ചു കടത്തിയതായും പരാതി ഉണ്ട്. ഇത് സംബന്ധിച്ചു കെട്ടിടത്തിന്റെ സൂക്ഷിപ്പ്കാരനും കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഫൈസല്‍ അല്‍ ഈസ മുംബൈയ് പോലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ആരോപണ വിധേയനായ പുനാമി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചു എന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കെട്ടിട ഉടമസ്ഥയായ കുവൈത്ത് മുന്‍അമീര്‍ ഷൈഖ് സ അദ് അല്‍ അബ്ദുള്ളയുടെ മകളും സ്വതന്ത്ര കുവൈത്തിലെ പ്രഥമ അമീര്‍ ആയ ഷൈക് അബ്ദുള്ള അല്‍ സാലിംന്റെ ചെറു മകളുമായ ഷൈഖ ഫാദിയ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി സാമി അല്‍ മുഹമ്മദ് മുഖേനെ ഷെഖ ഫാദിയ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.

പ്രശ്‌നത്തില്‍ ഇടപെടണമെന്നു കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട് . പ്രശ്‌നത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യ കുവൈത്ത് ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നം വഷളാകുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തിലെ മാധ്യമങ്ങളിലെ ഏറ്റവും പ്രധാനപെട്ട വാര്‍ത്തയായി സംഭവം മാറിയിരിക്കുകയാണിപ്പോള്‍.കുവൈത്തില്‍ വന്‍പ്രചാരമുള്ള അല്‍ റായി ഉള്‍പ്പെടെയുള്ള ദിനപത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായാല്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അത് പ്രതികൂലമായി ബാധിക്കും.

 

Similar stories

ജോലി വേണോ… ബി പ്രൊഫഷണല്‍ ഇന്‍ ട്വിറ്റര്‍

54 ശതമാനം പുതിയ ജോലിക്കാരെയും കമ്പനി നിയമിക്കുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പര... Read More

മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ഫ്രോഡിന് തീയേറ്റര്‍ ഉടമകളുടെ വിലക്ക്. തീയേറ്റര്‍ ഉടമകളും സംവി... Read More

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി

മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിന്റെ കാരണം വ്യക്ത... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site