Updated at 10:48 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Pravasi

സ്വദേശി വത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു

Story Dated: August 11, 2013 10:48 PM

KUWAITകുവൈത്ത് :സ്വദേശി വത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. സ്വദേശി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാനാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം.

കുവൈത്തില്‍ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ രാജ്യ വികസനം മുന്‍നിര്‍ത്തി നാല്‍പത്തിയെട്ട് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്. സ്വദേശി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ് കര്‍മ്മ പദ്ധതിയിലെ പ്രധാന അജണ്ട.

വിദേശികല്‍ക്കെതിരായ നടപടികള്‍ ശക്തമാക്കും എന്ന വ്യക്തമായ സൂചന നല്‍കികൊണ്ട് തൊഴില്‍മന്ത്രി ദിക്ര അല്‍രശീദി രംഗത്തെത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികളോട് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച അതെ സമീപനം തന്നെയാണ് ഈ സര്‍ക്കാരും സ്വീകരിക്കുകയെന്ന് ദിക്ര രശീദി പറഞ്ഞു.

പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പ്രഖ്യാപിച്ചത് ദിക്ര രശീദിയാണ്.
സ്വദേശി പൗരന്മാരുടെ തൊഴില്‍സുരക്ഷ ഉറപ്പു വരുത്താനാണ് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയത്. ആ പദ്ധതികളുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ദിക്ര രശീദി ഒരു അറബി ദിന പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അനധികൃത താമസ ക്കര്‍ക്കെതിരെയുള്ള തിരച്ചില്‍നിര്‍ത്തി വെച്ചിരുന്നു. തൊഴില്‍മന്ത്രി നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അനധികൃത താമസക്കര്‍ക്കെതിരെയുള്ള നടപടികള്‍ ഉടന്‍ പുനരാരംഭിക്കാനാണ് സാധ്യത.

Similar stories

കുവൈത്തിലെ ജയിലുകളില്‍ 153 ഇന്ത്യക്കാര്‍

കുവൈത്ത് : കുവൈത്തിലെ രണ്ട് സെന്‍ട്രല്‍ ജയിലുകളിലായി 153 ഇന്ത്യക്കാര്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക... Read More

സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.തിരൂര്‍,മേല്‍മുറി സ്വദേശികളാണ് മരി... Read More

വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ രോഗ പ്രതിരോധ നടപടി സ്വീകരിക്കണം : ഖത്തര്‍

ദോഹ: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read