Updated at 9:08 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

തിരിച്ചുവരവില്ലാത്ത ചൊവ്വായാത്രക്ക് ഒരുലക്ഷം അപേക്ഷകര്‍

Story Dated: August 11, 2013 8:54 PM

mars_planet_artistconcept630വാഷിംഗ്ടണ്‍ : ചുവന്ന ഗ്രഹമായ ചൊവ്വ കീഴടക്കുക എന്ന മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് വിരാമമാകുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ പുരത്തുവന്നിരുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍സ് വണ്‍ എന്ന സംഘടനയാണ് സ്വപ്‌ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 2022 ല്‍ ആരംഭിക്കുന്ന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചു കവിഞ്ഞു.

ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ സംഘടന പത്രങ്ങളിലൂടെയും ഓണ്‍ലൈന്‍ വഴിയും പരസ്യങ്ങള്‍ നല്കി. മികച്ച പ്രതികരമമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇതിനോടകം ചൊവ്വയിലേക്ക് പോകാന്‍ ഒരു ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കി. 2022ല്‍ ആരംഭിക്കുന്ന ചൊവ്വാദൗത്യത്തില്‍ പങ്കാളികളാവാനാണ് ഇത്രയധികം പേര്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പതിനെട്ടു വയസു തികഞ്ഞ എല്ലാവര്‍ക്കും ചൊവ്വാ ദൗത്യത്തിനായി അപേക്ഷ നല്‍കാം. എന്നാല്‍ എല്ലാരാജ്യക്കാര്‍ക്കും വ്യത്യസ്ത ഫീസാണ്. അറുനൂറ് കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാ ഗ്രഹത്തിന്റെ ജീവന്റെ അംശമുണ്ടോ എന്ന പഠനങ്ങല്‍ പുരോഗമിക്കവേയാണ് ചൊവ്വയിലേക്ക് യാത്ര തിരിക്കാന്‍ ഒരു ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരിക്കലും തിരിച്ചുവരാത്ത യാത്രയാമെന്ന മുന്നറിയിപ്പും അപേക്ഷകരുടെ എണ്ണത്തിന് കുറവ് വരുത്തുന്നില്ല.

അപേക്ഷകരില്‍ നിന്ന് ഈ വര്‍ഷം നാല്‍പത് പേരെ തിരഞ്ഞെടുത്ത് ഇവര്‍ക്കായി എട്ട് വര്‍ഷത്തെ പരിശീലനം നല്‍കുമെന്ന് മാര്‍സ് വണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 2022 ഇതില്‍ നാല് പേര്‍ ചൊവ്വയിലേക്ക് പഉറപ്പെടും 2023 ഏപ്രിലില്‍ ഇവര്‍ ചൊവ്വയിലെത്തും. പിന്നീട് അടുത്ത നാല് പേരെ രണ്ട് വര്‍ഷത്തിന് ശേഷം ചൊവ്വയിലേക്ക് അയക്കും. പദ്ധതി പ്രകാരം ചൊവ്വയിലേക്ക് യാത്രയാകുന്നവര്‍ക്ക് ഒരു മടങ്ങി വരവില്ല.

 

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site