Updated at 6:08 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്ന വെബ് സൈറ്റുകള്‍ക്ക് അമേരിക്കയില്‍ താക്കീത്

Story Dated: August 11, 2013 6:04 PM

അമേരിക്കന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്ന രണ്ട് വെബ് സൈറ്റുകള്‍ക്ക് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ താക്കീത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി നല്‍കണമെന്ന് കാണിച്ച് ജൂലൈ 26നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ വില്‍പനക്കുള്ള മാനദണ്ഡങ്ങള്‍ ഈ ഉത്പന്നങ്ങള്‍ പാലിക്കുന്നില്ലെന്നാണ് എഫ്.ഡി.എയുടെ ആരോപണം.

desismoke.com, wantsmokes.com എന്നീ വെബ് സൈറ്റുകള്‍ക്കാണ് എഫ്.ഡി.എ നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകടകരമല്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് ഈ വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്നതെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ആവശ്യമായ ഗുണമേന്മയുണ്ടെന്ന് ഈ വെബ്‌സൈറ്റുകള്‍ ഉറപ്പുവരുത്തുന്നില്ലെന്നും ആരോപണമുണ്ട്.

അമേരിക്കയിലേക്ക് ബീഡി മുഖ്യമായും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. അമേരിക്കയില്‍ വില്‍ക്കുന്ന ശരാശരി പുകയില സിഗരറ്റുകളേക്കാള്‍ കൂടിയ അളവില്‍ ടാറും, നിക്കോട്ടിനും ബീഡിയില്‍ അടങ്ങിയിട്ടുണ്ട്.

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read