Updated at 6:08 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Life

കേറ്റ് മിഡില്‍ടണും മകനും ദൈവീകപരിവേഷം

Story Dated: August 11, 2013 5:49 PM

MCILG-PEGASUS-001.jpgകേംബ്രിജ് : വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണും, മകന്‍ ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസും കന്യാമറിയത്തിന്റേയും, ഉണ്ണീശോയുടോയും രൂപത്തിലുള്ള പെയ്ന്റിങ് പ്രചരിക്കുന്നു.

വടക്കേ ലണ്ടനിലെ തെരുവ് ചിത്രകാരന്‍ പേഗസസ് ആണ് രാജകുമാരിക്കും, രാജകുമാരനും ദൈവീക പരിവേഷം നല്‍കിയത്. ചിത്രത്തില്‍ കേറ്റ് മിഡില്‍ടണ്‍ കന്യാമറിയത്തിന്റെ വേഷവിധാനത്തോടെ നീല ഷാള്‍ തലയിലിട്ട് ജോര്‍ജ് രാജകുമാരനെ കൈകളിലെടുത്തു നില്‍ക്കുന്ന പെയ്ന്റിങ്ങിനാണ് പേഗസസ് എന്ന ചിത്രകാരന്‍ രൂപം നല്‍കിയത്.

പതിനാലാം നൂറ്റാണ്ടില്‍ ഇറ്റാലിയല്‍ ചിത്രകരന്‍ ഡൂസിയോ വരച്ച മഡോണ ആന്റ് ചൈല്‍ഡ് എന്ന വിശ്വപ്രസിദ്ധ പെയിന്റിങ്ങിനെ ഇതിവൃത്തമാക്കിയാണ് ചിത്രം വരച്ചിരിക്കുന്നത്.

kate-middleton--zഇംഗ്ലണ്ടിന്റെ ഭാവി രാജാവിനോടുള്ള ആദര സൂചകമായാണ് ചിത്രം വരച്ചിരിക്കുന്നതെന്ന് പേഗാസുസ് പറഞ്ഞു. രാജകുമാരന്റെ ജനനത്തെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ചിത്രമാണെന്ന് തോന്നിയതിനാലാണ് ഇത്തരത്തിലൊരു പെയ്ന്റങ് വരച്ചതെന്ന് ഇരുപത്തെട്ടുകാരനായ പേഗാസുസ് പറയുന്നു.

ഞാന്‍ ഇത്തരത്തിലൊരു ചിത്രം വരച്ചതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം കറുത്ത കുട്ടിയെ വരയ്ക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ഇത് കൂടുതല്‍ വിവാദങ്ങല്‍ വരുത്തിവെയ്ക്കുമെന്നതിനാലാണ് അത്തരത്തിലൊരു നീക്കം ഒഴുവാക്കിയതെന്നും ചിത്രകാരന്‍ പറഞ്ഞു.

അടുത്ത മാസം ചിത്രം ഹോസ്റ്റണ്‍ ആര്‍കേസ് ഗാലറിയില്‍ ചിത്രം പ്രദര്‍ശനത്തിന് വെയ്ക്കും. പഗാസസിന്റെ ആഞ്ചാമത്ത് റോയല്‍ പെയ്ന്റിങ്ങാണിത്. ഹാരി രാജകുമാരന്‍ നഗ്നനായി നില്‍ക്കുന്ന പെയ്ന്റിങ് വരച്ചത് ഓട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Similar stories

പ്രേതനഗരം എന്ന വിശേഷണത്താല്‍ ഒരു തീരദേശഗ്രാമം

ചരിത്രത്തിലെ മഹത്തായ അവശേഷിപ്പുകള്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് റാസല്‍ഖൈമയിലെ ജസീറത് അല്‍ഹ... Read More

കല്യാണപ്പന്തലില്‍ നിന്ന് പോളിംഗ് ബൂത്തിലേക്ക്

കൊല്ലം: മുണ്ടക്കല്‍ അമൃതകുളത്തെ ബൂത്തിലേക്ക് ഒരു മാലാഖ കടന്നുവന്നു. തൊട്ടുപിറകില്‍ കോട്ടും സ്യൂട്ടുമ... Read More

ഒരു വോട്ടും പാഴാക്കാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

ഷിംല: ഇന്ത്യയുടെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി ഇപ്പോഴും ആ ഓര്‍മ്മയിലാണ്. 1951 ല്‍ ആദ്യ വോട്ട് ചെയ്യ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site