Updated at 5:26 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

തലൈവാ കാണാനായില്ല വിജയ് ആരാധകന്‍ തൂങ്ങി മരിച്ചു

Story Dated: August 11, 2013 5:26 PM

Thakaiva-തമിഴ്താരം വിജയുടെ പുതിയ ചിത്രമായ തലൈവ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. ശനിയാഴ്ചയാണ് വിജയുടെ കടുത്ത ആരാധകനായ വിഷ്ണു(20) ആത്മഹത്യ ചെയ്തത്.

നിര്‍മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂര്‍ തുടിയാലൂര്‍ സ്വദേശിയാണ്. ആഗസ്ത് ഒമ്പതിനാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് തമിഴ്‌നാട് മാനവര്‍ പരച്ചി പടൈ എന്ന സംഘടന ഭീഷണിപ്പെടുത്തിയതോടെയാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ റിലീസ് മുടങ്ങിയത്.

തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി പാലക്കാട് വേലന്താവളം വരെ വന്നെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. ഇതോടെ നിരാശനായി വീട്ടിലെത്തിയ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

കേരളം, ആന്ധ്ര പ്രദേശ് തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും വിദേശത്തും തലൈവാ മുന്‍നിശ്ചയപ്രകാരം റിലീസ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിജയ് ആരാധകരില്‍ പലരും കേരളത്തിലും ആന്ധ്രയിലുമെത്തിയാണ് ചിത്രം കാണുന്നത്. തലൈവാ പുറത്തിറങ്ങാത്തത് ചെന്നൈ എക്‌സ്പ്രസ് അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് നേട്ടമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി തിയേറ്ററുകളിലാണ് ചെന്നൈ എക്‌സ്പ്രസ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടുകാരിയായ യുവതിയെ പ്രേമിക്കുന്ന ഉത്തരേന്ത്യക്കാരന്റെ കഥയുമായാണ് ചെന്നൈ എക്‌സ്പ്രസിന്റെ വരവ്.

Similar stories

താരകുടുംബം വോട്ട് ചെയ്തു

മുംബൈ: ബോളീവുഡിലെ 'ബിഗ്' താരകുടുംബം വോട്ട് രേഖപ്പെടുത്തി. ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ... Read More

അഭി – ആഷ് ദമ്പതികള്‍ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

ബോളീവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇന്ന് ഇരുവരും ഏഴാം ... Read More

സണ്ണി ലിയോണ്‍ വീണ്ടും ടിവി അവതാരകയാകുന്നു

ബോളീവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ടിവി അവതാരകയാകുന്നു. സിനിമയിലല്ല, എംടിവിയുടെ റിയാലിറ്റി ഷോയിലൂടെയ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read