Updated at 1:58 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

International

മുസ്ലീങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

Story Dated: August 11, 2013 1:58 PM

മുസ്ലീങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് കാണിച്ച് ഷോപ്പിംഗ് സെന്റര്‍ ബോര്‍ഡ് വെച്ചു. അമേരിക്കയിലെ ഹോസ്റ്റണിലെ വെസ്റ്റിയു ഷോപ്പിംഗ് സെന്ററാണ് ബോര്‍ഡ് വെച്ച് വിവാദത്തിലായത്.

ഹോസ്റ്റണിലെ എല്‍ ഫറാഖ് മുസ്ലിം പള്ളിക്ക് സമീപമാണ് ഷോപ്പിംഗ് സെന്റര്‍. ഇവിടെ പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളെ ലക്ഷ്യം വെച്ചാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിരവധി മുസ്ലീങ്ങളാണ് പള്ളിയില്‍ നിസ്‌ക്കരിക്കുന്നതിന് വന്നിരുന്നത്. ഷോപ്പിംഗ് സെന്ററും മുസ്ലിം പള്ളിയും റോഡിന് ഇരുവശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

പ്രാദേശിക ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈദ് ആഘോഷത്തോട് അനുബന്ധിച്ച് പള്ളിയിലെത്തുന്ന വിശ്വാസികള്‍ ഷോപ്പിംഗ് സെന്ററിന്റെ സ്ഥലത്തും പാര്‍ക്കു ചെയ്യുന്നുവെന്ന പരാതിയുണ്ടായിരുന്നു. ഈ സംഭവത്തോടുള്ള പ്രതികരണമെന്ന രീതിയിലാണ് മുസ്ലീങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിവരം.

Similar stories

ദക്ഷിണ കൊറിയ ബോട്ടപകടം: മരണസംഖ്യ ഉയര്‍ന്നേക്കും

ദക്ഷിണ കൊറിയയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. ഇരുനൂറ്റി അമ്പതിലധികം പേ... Read More

പോള്‍വോക്കറിന്റെ സഹോദരന്മാര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ല്‍

സഹോദരന്റെ ശൂന്യത നികത്താന്‍ പോള്‍ വോക്കറിന്റെ സഹോദരന്‍മാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. പോള്‍ വോക... Read More

ദക്ഷിണ കൊറിയയില്‍ 470 യാത്രക്കാരുമായി കപ്പല്‍ മുങ്ങി

ദക്ഷിണ കൊറിയയില്‍ യാത്രാ കപ്പല്‍ മുങ്ങി. സ്‌കൂളില്‍ നിന്നും വിനോദ യാത്രക്കായി ദക്ഷിണ കൊറിയന്‍ ദ്വീപാ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site