Updated at 4:54 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android
Reporter Live


X

Daily news updates to your inbox!

Tech

നോക്കിയ ലൂമിയ 925 ഓണ്‍ലൈന്‍ പ്രീ ബുക്കിങ് ആരംഭിച്ചു; വില 33,999

Story Dated: August 10, 2013 4:41 PM

lumia_925_sf

നോക്കിയയുടെ ഏറ്റവും പുതിയ ഒന്നാംനിര ഫോണായ ലൂമിയ 925 ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍. ഫ്ളിപ്കാര്‍ട്ടും ഇന്ത്യാടൈംസും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളാണ് ഫോണ്‍ മുന്‍കൂര്‍ ഓഡറുകള്‍ സ്വീകരിച്ചു തുടങ്ങിയത്. 33,999 രൂപയാണ് ഓണ്‍ലൈന്‍ വില. ആഗസ്റ്റ് നാലാം വരാമാണ് നോക്കിയയുടെ ഈ പുത്തന്‍ സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് നിറങ്ങിളിലാണ് ഫോണ്‍ വിപണിയിലിറങ്ങുക. കറുപ്പും ഗ്രേയും.

ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ലൂമിയ 925 നോക്കിയ പുറത്തിറക്കിയത്. മെറ്റല്‍ ഫ്രെയിമും പോളി കര്‍ബണേറ്റ് ബാക്ക് കവറുമാണുള്ളത്. ഡിസ്പളെ 768×1280 റസല്യൂഷനോടുകൂടിയ 4.5 ഇഞ്ചാണ്. കലകള് വീഴുന്നത് തടയാനാകുന്ന ഗൊറില്ലാ ഗ്ളാസുകളാണ് ഫോണിന്‍റെ ഡിസ്പളെയ്ക്ക് ഉണ്ടാകും. 1.5GHz ഡ്യുയല്‍ കോര്‍ സ്നാപ്ഗ്രാഗണ്‍ പ്രൊസസ്സര്‍ ഫോണിലുണ്ടാകും. 1ജിബി റാമുള്ള ഈ സ്മാര്‍ട് ഫോണില്‍ 16 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്.

8.7 മെഗാപിക്സല്‍ പിന്‍ക്യാമറയും 1.2 മെഗാപിക്സല്‍ വൈഡ് ആഗിള്‍ മുന്‍ക്യാമറയും നോക്കിയ ഫോണില്‍ കരുതിയിട്ടുണ്ട്. നേരത്തെ വിപണിയിലിറക്കിയ ലൂമിയ 920 നെക്കാള്‍ മികച്ചതാണെന്നാണ് നോക്കിയ അവകാശപ്പെടുന്നു. 2000mAh ബാറ്ററിയാണ് ഫോണിന് ശക്തിപകരുക. വിഡോസ് 8 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

Similar stories

ട്വിറ്ററില്‍ 44% ഉപഭോക്താക്കളും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍

ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ 44 ശതമാന... Read More

മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു… സ്മാര്‍ട്ട് എച്ച്ഡി കണ്ണടകള്‍ വേണം!

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഗൂഗിള്‍ ഗ്ലാ... Read More

മംഗള്‍യാന്‍ ആദ്യ പകുതി പിന്നിട്ടു

ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേഷക ദൗത്യ പേടകം മംഗള്‍യാന്‍ ആദ്യ പകുതി ദൂരം പിന്നിട്ടു. നിശ്ചയിച്ച സമയപരി... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read