Updated at 7:03 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Business

കൈക്കൂലി കേസ്: മൈക്രോമാക്‌സ് ഉടമ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിഞ്ഞു

Story Dated: August 9, 2013 6:57 PM

micromax-rajesagarwal_505_080813082022കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മൈക്രോമാക്‌സിന്റെ ഉടമ രാഗേഷ് അഗര്‍വാള്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. മൈക്രോമാക്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാനായി കൈക്കൂലി നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസാണ് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഗേഷ് അഗര്‍വാളിനെയും ചീഫ് എക്‌സിക്യൂട്ടീവ് മനേഷ് തുലിയെയും സിബിഐ അറസ്റ്റ് ചെയ്തത്. രാഗേഷ് അഗര്‍വാള്‍ രാജിവച്ചതല്ലെന്നും അന്വേഷണം തീരുന്നതുവരെ മാറി നില്‍ക്കുകയാണെന്നും മൈക്രോമാക്‌സ് വ്യക്തമാക്കി.

ആഢംബര വിരുന്ന് ശാലയുടെ നിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിനായി 30 ലക്ഷം രൂപ ദില്ലിയിലെ നഗരസഭാ അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നതിനിടെയാണ് രാഗേഷ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയര്‍മാരെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Similar stories

ഓഡി ഒരു കാര്‍ മാത്രമല്ല…. ഒരു വികാരമാണ്

ഓഡി എ3 2014 ലെ ഏറ്റവും മികച്ച കാറായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് ഇന്റര്‍ നാഷണല്‍ ഓട്ടോ ഷോയില... Read More

ജോലി വേണോ… ബി പ്രൊഫഷണല്‍ ഇന്‍ ട്വിറ്റര്‍

54 ശതമാനം പുതിയ ജോലിക്കാരെയും കമ്പനി നിയമിക്കുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പര... Read More

ട്രയിന്‍ യാത്രക്കാരും സ്മാര്‍ട്ട് ആകണം

ട്രയിന്‍ യാത്രക്കായി ഇന്ത്യന്‍ റെയില്‍വെ പുതിയ മൊബൈല്‍ ആപ്പ്് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയുട... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site