Updated at 7:20 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Slider

സച്ചിനേക്കാളും പോണ്ടിംഗിനേക്കാളും കേമന്‍ ലാറ: അഫ്രിദി

Story Dated: August 9, 2013 3:40 PM

afridi_mainസച്ചിനോ ലാറയോ കേമന്‍ എന്ന തര്‍ക്കത്തില്‍ പാക് താരം അഫ്രിദിയും ഇടപെട്ടു. പോണ്ടിംഗിനേക്കാളും സച്ചിനേക്കാളും മികച്ച താരം ലാറയാണെന്നാണാണ് പാക് ഓള്‍റൗണ്ടര്‍ കറാച്ചിയില്‍ പറഞ്ഞത്.

എന്റെ 16 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയാണ്. സച്ചിനേക്കാളും പോണ്ടിംഗിനേക്കാളും മികച്ച ബാറ്റ്‌സ്മാനാണ് ലാറയെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി 20യിലായാലും പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയാണെന്നും അഫ്രീദി പറഞ്ഞു.

ഞാന്‍ പലപ്പോഴും ലാറ ബാറ്റ് ചെയ്യുന്നത് നോക്കി ഇരിക്കാറുണ്ട്. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരെ. ആവശ്യമുള്ളപ്പോള്‍ ബൗണ്ടറികള്‍ നേടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലാത്ത താരമാണ് ലാറ. സ്പിന്നര്‍മാര്‍ക്കെതിരെ കണ്ണുംപൂട്ടി അടിക്കാന്‍ ശേഷിയുള്ള താരമാണ് ലാറ. സച്ചിനും പോണ്ടിംഗും മികച്ച താരങ്ങളാണ് എന്നാല്‍ ലാറ അവരേക്കാള്‍ മികച്ച കളിക്കാരനാണ്.

ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് രണ്ട് പേരുകളാണ് അഫ്രീദി നല്‍കിയത്. ആസ്‌ട്രേലിയന്‍ ബൗളര്‍ ഗ്ലെന്‍ മഗ്രാത്തും പാക് സീമര്‍ മുഹമ്മദ് ആസിഫുമാണ് അഫ്രീദിയുടെ അഭിപ്രായത്തില്‍ എക്കാലത്തേയും മികച്ച ബൗളര്‍മാര്‍.

Similar stories

കളരിപ്പയറ്റ് അഭ്യസിച്ച് വിദേശവിദ്യാര്‍ത്ഥികള്‍

കളരിയുടെ കരുത്ത് അഭ്യസിക്കുന്നതിന്റെ ആവേശത്തിലാണ് ഒരുകൂട്ടം വിദേശ വിദ്യാര്‍ത്ഥികള്‍.കൊല്ലം സിവിഎന്‍ ... Read More

വാ തുറക്കാത്ത മകന് വേണ്ടിയൊരു വെബ്‌സൈറ്റ്

ലോകത്തിലെ കോടിക്കണക്കിന് വെബ് പേജുകള്‍ക്കിടയിലും ശ്രദ്ധയമാവുകയാണ് കാനഡയിലെ ആന്‍ഡ്രൂ - ആമി ദമ്പതികള്‍... Read More

മുകേഷ് അംബാനിയുടെ മകള്‍ അമേരിക്കയില്‍ ജീവനക്കാരി

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരിയായി.... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read