Updated at 2:05 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

കൊറോണ വൈറസ് വാഹകരായത് ഒട്ടകങ്ങള്‍ ?

Story Dated: August 9, 2013 2:04 PM

അപകടകാരിയായ മെര്‍സ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ കാരണം ഒട്ടകങ്ങളാണെന്ന് പഠനം. ദ ജേണല്‍ ലാന്‍സെറ്റ് ഇന്‍ഫെക്ഷസ് ഡിസീസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ കാരണക്കാരായ വാഹകര്‍ ഒട്ടകങ്ങളാണെന്ന വിവരമുള്ളത്. ഇത് സംബന്ധിച്ച് ഗവേഷകര്‍ കൂടുതല്‍ പഠനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ആദ്യമായി അപകടകാരിയായ കൊറോണ വൈറസ് കണ്ടെത്തിയത്. 94 പേരിലാണ് ഇതുവരെ ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 46 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വളരെ കൂടിയ മരണ നിരക്കാണ് കൊറോണ വൈറസിനെ അപകടകാരിയാക്കുന്നത്. ഒട്ടകങ്ങളുമായി നിരന്തര സമ്പര്‍ക്കമുള്ളവരിലാണ് ആദ്യം വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നാണ് പഠനങ്ങള്‍ സൂചന നല്‍കുന്നത്.

കൊറോണ വൈറസ് പടര്‍ന്ന പ്രദേശങ്ങളിലെ വളര്‍ത്തുമൃഗങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒട്ടകങ്ങള്‍ക്ക് രോഗവുമായുള്ളബന്ധമുണ്ടെന്ന ആശങ്ക ഉയര്‍ന്നത്.

Similar stories

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമതായി ഇടം പിടിച്ചു. വ... Read More

കണ്ടല്‍ക്കാട് നശീകരണത്തിനെതിരെ നടപടി

പുതുവൈപ്പിനിലെ കണ്ടല്‍കാട് നശീകരണത്തിനെതിരെ ഡി.എഫ്.ഒ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ ത... Read More

ഭൂമിയുടെ രക്ഷയ്ക്കായി ലോകം ഒരു മണിക്കൂര്‍ മിഴികളടച്ചു

ഭൂമിയുടെ സംരക്ഷണത്തിനായി ലോകം  ഭൗമമണിക്കൂര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ 9.30 വരെ ഒരുമണിക്കൂ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site