Updated at 7:28 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Uncategorized

കെട്ടിട നിര്‍മ്മാണത്തിനായി കൈക്കൂലി: മൈക്രോമാക്‌സ് ഉടമ അറസ്റ്റില്‍

Story Dated: August 8, 2013 7:27 PM

micromax-rajesagarwal_505_080813082022ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സിന്റെ ഉടമയെയും ഉന്നത ഉദ്യോഗസ്ഥനെയും കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാനായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് മൈക്രോമാക്‌സിന്റെ ഉടമ രാഗേഷ് അഗര്‍വാള്‍, സി.ഇ.മനേഷ് തുലി എന്നിവരെ അറസ്റ്റ് ചെയ്തത്.

ആഢംബര വിരുന്നു ശാലയുടെ നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതിനായാണ് ദില്ലി നഗരസഭാ അധികൃതര്‍ക്ക് ഇവര്‍ കൈക്കൂലി നല്‍കിയത്. വസീര്‍പൂര്‍ മേഖലയില്‍ ബാങ്കറ്റ് ഹാള്‍ നിര്‍മ്മിക്കുന്നതിനായുള്ള ക്ലിയറന്‍സിനായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എന്‍ജിനിയര്‍മാര്‍ക്ക് മുപ്പത് ലക്ഷം രൂപ കൈക്കൂലി നല്‍കി. മുനിസിപ്പാലിറ്റി എന്‍ജിനിയര്‍മരെയും സിബിഐ അറസ്റ്റ് ചെയ്തു.

അമ്പത് ലക്ഷം രൂപയാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ആവശ്യപ്പെട്ടത്. വില പേശലിനൊടുവില്‍ മുപ്പത് ലക്ഷം രൂപയായി കുറയ്ക്കുകയായിരുന്നുവെന്ന് സി.ബി.ഐ വ്യക്തമാക്കി. രാഗേഷ് അഗര്‍വാളും സി.ഇ.മനേഷ് തുലിയും പണം കൈമാറുന്ന സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു ശേഷം ഇവരുടെ വീടുള്‍പ്പടെ പതിനഞ്ച് ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. അറസ്റ്റിലായ ഒരു എന്‍ജിനിയറുടെ വീട്ടില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ പിടിച്ചെടുത്തു.

അതേസമയം, അറസ്റ്റിനെക്കുറിച്ച് മൈക്രോമാക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar stories

മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ഫ്രോഡിന് തീയേറ്റര്‍ ഉടമകളുടെ വിലക്ക്. തീയേറ്റര്‍ ഉടമകളും സംവി... Read More

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി

മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിന്റെ കാരണം വ്യക്ത... Read More

എന്‍ ശക്തന് ഡിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read