Updated at 2:52 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android
Reporter Live


X

Daily news updates to your inbox!

Sports

ഡി.ആര്‍.എസിനെ പറ്റിക്കാന്‍ ബാറ്റില്‍ സിലിക്കണ്‍ ടേപ്പ് ചുറ്റി; ആഷസില്‍ പുതിയ വിവാദം

Story Dated: August 8, 2013 2:52 PM

ആഷസ് ക്രിക്കറ്റ് പരമ്പരക്കിടെ ബാറ്റ്‌സ്മാന്മാര്‍ ഡി.ആര്‍.എസ് സാങ്കേതിക വിദ്യയെ കബളിപ്പിച്ചെന്ന് ആരോപണം. അമ്പയര്‍ ഡിസിഷന്‍ റിവ്യു സംവിധാനത്തിലെ ഹോട്ട്‌സ്‌പോട്ട് സാങ്കേതികവിദ്യ മറികടക്കാന്‍ ബാറ്റില്‍ സിലിക്കണ്‍ ടേപ്പ് ചുറ്റിയാണ് കളിക്കാര്‍ ഇറങ്ങുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരോപണം അന്വേഷിക്കാന്‍ ഐസിസി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്

ആഷസ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ തന്നെ അമ്പയര്‍ ഡിസിഷന്‍ സംവിധാനം വിവാദത്തിലായിരുന്നു. വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് താരങ്ങള്‍ക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. ക്യാച്ചിലും എല്‍.ബി.ഡബ്ല്യു തീരുമാനങ്ങളിലും ഉപയോഗിക്കുന്ന ഹോട്ട്‌സ്‌പോട്ട് സംവിധാനത്തെ മറികടക്കുന്നതിനായി സിലിക്കണ്‍ ചുറ്റിയ ബാറ്റുമായാണ് കളിക്കാനിറങ്ങുന്നതെന്ന് ഓസ്‌ട്രേലിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിലിക്കണ്‍ ബാന്‍ഡ് ചുറ്റിയ ബാറ്റ് ഉപയോഗിച്ചാല്‍ പന്ത് ഉരസിയത് ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് മനസ്സിലാക്കാനാവില്ല.

ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ ഐസിസി പ്രതിനിധി നാലാം ടെസ്റ്റ് നടക്കുന്ന ഡര്‍ഹാമില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റിലെ കെവിന്‍ പീറ്റേഴ്‌സനെതിരായ അപ്പീലാണ് സംശയത്തിന് പ്രധാന കാരണം. ബാറ്റില്‍ പന്ത് കൊണ്ടതിന്റെ ശബ്ദം സ്‌നിക്കോ മീറ്ററില്‍ പ്രകടമായിരുന്നെങ്കിലും ഹോട്‌സ്‌പോട്ടില്‍ ദൃശ്യമായില്ല. എന്നാല്‍ സിലിക്കണ്‍ ടേപ്പ് ഉപയോഗിച്ചെന്ന വാദം പീറ്റേഴ്‌സന്‍ തള്ളി. ഏതെങ്കിലും കളിക്കാര്‍ ഇത്തരം വിദ്യകള്‍ ഉപയോഗിക്കുന്നതായി അറിയില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.

Similar stories

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്

സ്പാനിഷ് കിംഗ്‌സ് കപ്പ് റയല്‍ മാഡ്രിഡിന്. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല... Read More

ഐപിഎല്ലിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഐപിഎല്‍ ഏഴാം സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍... Read More

സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ഫൈനല്‍ ഇന്ന്

സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ഇന്ന് എല്‍ക്ലാസിക്കോ ഫൈനല്‍. സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ബാഴ്‌സലോണ ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read