Updated at 7:31 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

ജന്തുലോകത്തെ ജീനിയസുകള്‍

Story Dated: August 7, 2013 7:31 PM

ജന്തുലോകത്തെ ഏറ്റവും കൂടിയ ഓര്‍മ്മശക്തി ഡോള്‍ഫിനുകള്‍ക്കെന്ന് പഠനം. ഡോള്‍ഫിനുകള്‍ക്ക് ഇരുപത് വര്‍ഷത്തിലേറെ വര്‍ഷത്തിന്റെ ഓര്‍മ്മശക്തിയുണ്ടെന്നാണ് ചിക്കാഗോ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഡോള്‍ഫിനുകള്‍ക്ക് പരസ്പരം ശബ്ദം ഉപയോഗിച്ച് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. നമ്മള്‍ പേരിട്ടു വിളിക്കുന്നതുപോലെ ഓരോ ഡോള്‍ഫിനുകള്‍ക്കും പ്രത്യേകം പ്രത്യേകം ചൂളം വിളികളുണ്ട്. ഈ ചൂളം വിളിയിലൂടെയാണ് ഇവ പരസ്പരം തിരിച്ചറിയുന്നത്.

53 ഡോള്‍ഫിനുകളെയാണ് പഠനവിധേയമാക്കിയത്. പ്രചനന കേന്ദ്രത്തില്‍ ജനിച്ച ഡോള്‍ഫിനുകളെയാണ് പഠനവിധേയമാക്കിയത്. അതുകൊണ്ടുതന്നെ ഡോള്‍ഫിനുകളെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.

പരിചിതമല്ലാത്ത ഡോള്‍ഫിനുകളുടെ ചൂളമടി കേള്‍പ്പിച്ചപ്പോള്‍ ഇവ ശ്രദ്ധിച്ചില്ല. എന്നാല്‍ പരിചയമുള്ള ശബ്ദം കേട്ടാല്‍ സ്വിമ്മിംഗ് പൂളിലെ സ്പീക്കറിനടുത്തേക്ക് ഇവവന്നു നോക്കുന്നത് പതിവായിരുന്നു. ഇരുപത് വര്‍ഷവും ആറ് മാസവും മുമ്പ് കേട്ട ശബ്ദം പോലും ഈ ഡോള്‍ഫിനുകള്‍ തിരിച്ചറിഞ്ഞതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്.

Similar stories

ഇന്ന് ലോക ഭൗമദിനം

ഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില... Read More

സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നു

തൃശൂരില്‍ സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കുന്നിടിച... Read More

കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ക്വാറി മാഫിയയുടെ സമാന്തര ഭരണം. പാറത്തോട് ഗ്രാമത്തില്‍ ഒരു കിലോമീ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site