Updated at 7:23 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Environment

സ്‌കേറ്റിങ് ബോര്‍ഡില്‍ കുതിക്കുന്നു ഹാര്‍വിയും പെഡ്രോയും

Story Dated: August 7, 2013 7:22 PM

article-2385458-1B2B1D30000005DC-352_470x423സ്‌കേറ്റിങില്‍ അതിവിദഗ്ദരാണ് ഹാര്‍വിയും പെഡ്രോയും. പേരു കേട്ടപ്പോള്‍ തോന്നിയോ ഇവര്‍ മനുഷ്യരാണെന്ന്. എന്നാല്‍ കേട്ടോളൂ ഇവര്‍ രണ്ട് എലികളാണ്.

ഷെയ്ന്‍ വില്‍മുട്ട് എന്ന ഓസ്‌ട്രേലിയക്കാരന്റെ ഓമനകളാണ് ഹാര്‍വി, പെഡ്രോ എന്നീ കുഞ്ഞനെലികള്‍. വെറും എലികളല്ല ഹാര്‍വിയും പെഡ്രോയും. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ഫിങ് നടത്തി ഇവര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയതാണ്. ഇപ്പോഴിതാ സ്‌കേറ്റിങ് നടത്തി ജനങ്ങളെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ കുഞ്ഞനെലികള്‍.

അതിവിദഗ്ദമായ പരിശീലനമാണ് വില്‍മുട്ട് എലികള്‍ക്ക് നല്‍കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ കൊണ്ടാണ് ഹാര്‍വിയെയും പെഡ്രോയെയും സെര്‍ഫിങ്ങും നീന്തലും പഠിപ്പിച്ചതെന്ന് വില്‍മുട്ട് അവകാശപ്പെടുന്നു. വളരെ എളുപ്പത്തില്‍ ഇവര്‍ക്ക് നീന്താനും സര്‍ഫ് ചെയ്യാനും കഴിയും.

ഇപ്പോളിതാ സര്‍ഫിങ് ബോര്‍ഡില്‍ നിന്നും സ്‌കേറ്റിങ് ബോര്‍ഡിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് കുഞ്ഞനെലികള്‍. അനായാസം സ്‌കേറ്റിങ് ബോര്‍ഡില്‍ പറക്കുന്ന ഹാര്‍വിയും പെഡ്രോയും ഇതിനകം ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. അഗ്നിവളയങ്ങളിലൂടെ കുതിക്കുന്ന ഹാര്‍വിയും പെഡ്രോയും എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നു.

Similar stories

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായ് ഒന്നാമതായി ഇടം പിടിച്ചു. വ... Read More

കണ്ടല്‍ക്കാട് നശീകരണത്തിനെതിരെ നടപടി

പുതുവൈപ്പിനിലെ കണ്ടല്‍കാട് നശീകരണത്തിനെതിരെ ഡി.എഫ്.ഒ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ ത... Read More

ഭൂമിയുടെ രക്ഷയ്ക്കായി ലോകം ഒരു മണിക്കൂര്‍ മിഴികളടച്ചു

ഭൂമിയുടെ സംരക്ഷണത്തിനായി ലോകം  ഭൗമമണിക്കൂര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ 9.30 വരെ ഒരുമണിക്കൂ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site