Updated at 8:44 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Latest

ക്രിക്കറ്റില്‍ കേരളത്തിന് അഭിമാനം; മൂന്ന് മലയാളികള്‍ ഇന്ത്യന്‍ എ ടീമില്‍

Story Dated: August 7, 2013 5:00 PM

malayali_cricketകേരളത്തിന് അഭിമാനമായി മൂന്ന് മലയാളികള്‍ ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ ബേബി, സഞ്ജു വി. സാംസണ്‍, വി.എ.ജഗദീഷ് എന്നിവരാണ് വരുന്ന ന്യൂസിലന്‍ഡിനെതിരായ പര്യേടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷ് ത്രിദിന- ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ടീമിലും സഞ്ജു, സച്ചിന്‍ ബേബി എന്നിവര്‍ ഏകദിന ടീമിലുമാണ് ഇടം കണ്ടെത്തിയത്.

കഴിഞ്ഞ രഞ്ജി സീസണിലെ മികച്ച പ്രകടനമാണ് സച്ചിന്‍ ബേബി, ജഗദീഷ് എന്നിവര്‍ക്ക് ഗുണമായതെങ്കില്‍ ഐ.പി.എല്ലിലെ മിന്നും പ്രകടനവും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ പ്രകടനവുമാണ് സഞ്ജുവിന് സീനിയര്‍ ടീമിലേക്ക് വഴിതെളിച്ചത്. നേരത്തെ കേരളത്തിന്റെ ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇന്ത്യ അണ്ടര്‍ 23 ടീമിലെത്തിയിരുന്നു. സഞ്ജു ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യ അണ്ടര്‍ 19 ടീമില്‍ കളിക്കുകയാണ്.

Similar stories

രാഷ്ട്രീയപാര്‍ട്ടികളുടെ അടിമയാകാന്‍ ഇല്ലെന്ന് രാഖി സാവന്ത്

മുംബൈ: ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമയാകാന്‍ ഇല്ലെന്ന് ബോളീവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത് പറഞ്ഞു... Read More

ടൈംമാഗസിന്റെ ജനസ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ മോദിയെ പിന്തള്ളി കെജ്‌രിവാള്‍

ന്യൂയോര്‍ക്ക്:  ജനസ്വാധീനമുള്ള നൂറുവ്യക്തികളെക്കുറിച്ച് ടൈം മാഗസിന്‍ നടത്തിയ സര്‍വെയില്‍ അരവിന്ദ് കെ... Read More

ബാര്‍ ലൈസന്‍സ് : ജസ്റ്റീസിനെ കണ്ട അഡ്വക്കേറ്റിനോട് വിശദീകരണം തേടി

അബ്കാരി കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് സി ടി രവി കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച അഡ്വ. കെ തവമണ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read