മുംബൈയില്‍ 12 രൂപയ്ക്കും ദില്ലിയില്‍ 5 രൂപയ്ക്കും ഊണ്‍ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

mealദില്ലി: മുംബൈയില്‍ 12 രൂപയ്ക്കും ദില്ലിയില്‍ അഞ്ചു രൂപയ്ക്കും നല്ല ഊണ്‍ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ദാരിദ്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് വക്താവ് രാജ് ബാബര്‍ ഊണിന്റെ വില പറഞ്ഞത്. രാജ്യത്ത്‌ ദരിദ്രരുടെ എണ്ണം കുറഞ്ഞെന്ന ആസൂത്രണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോണ്‍ഗ്രസ്‌ നേതാവ്‌ റഷീദ്‌ മസൂദാണ്‌ ദില്ലിയില്‍ അഞ്ചു രൂപയ്‌ക്ക്‌ ഊണ്‌ ലഭിക്കുന്നമെന്നു വ്യക്തമാക്കിയത്‌. ദില്ലി ജമാമസ്‌ജിദിന്‌ സമീപം അഞ്ചു രൂപയ്ക്ക് ഊണു ലഭിക്കുമെന്നാണ് മസൂദിന്റെ വാദം‌. അതേസമയം മുംബൈയില്‍ 12 രൂപയ്‌ക്കു കിട്ടുന്നത്‌ വട, പാവ്‌ ആണോയെന്ന ചോദ്യത്തിന്‌ തീര്‍ച്ചയായും അല്ല, സമൃദ്ധമായ ചോറും പരിപ്പു കറിയും തോരനും അടങ്ങുന്ന ഊണാണെന്നും രാജ് ബാബര്‍ വ്യക്തമാക്കി.

കുടുംബത്തിന്‌ പ്രതിദിന ചെലവ്‌ 34 രൂപയേ ആവുകയുള്ളൂവെന്ന ആസൂത്രണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ന്യായീകരിക്കാനാണു നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. നഗരങ്ങളില്‍ 34 രൂപയ്‌ക്കും ഗ്രാമങ്ങളില്‍ 28 രൂപയ്‌ക്കും ഒരു ദിവസം ജീവിക്കാമെന്നുമാണ്‌ ആസൂത്രണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top