Updated at 12:09 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Entertainment

കളിമണ്ണ്‌ ‘എ’ പടമല്ല; സെന്‍സറിംഗിന്റെ ആവശ്യമില്ല

Story Dated: July 24, 2013 2:40 PM

kalimannuഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ബ്ലെസിയുടെ കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നായിക ശ്വേതാ മേനോന്റെ പ്രസവവും ഐറ്റം ഡാന്‍സുകളും ഉള്‍പ്പെടുത്തിയിട്ടുള്ള കളിമണ്ണിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റാണ്‌ ലഭിച്ചിരിക്കുന്നത്‌. ചിത്രം വിലയിരുത്തുന്ന സമയത്ത് ഒരിക്കല്‍ പോലും സെന്‍സര്‍ ബോര്‍ഡിന് കത്രിക വെക്കേണ്ടിവന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിനായി ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിച്ചത്‌ നായികയ്ക്കും സംവിധായകനുമെതിരെ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ വിമര്‍ശനം വന്നിരുന്നു. സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിട്ടുണ്ട്‌ എങ്കിലും അത്‌ ഒരു അമ്മയും കുഞ്ഞും തമ്മിലുളള തീവ്രമായ ആത്മബന്ധത്തെ വെളിവാക്കുന്ന തരത്തിലാണ്‌ എന്നായിരുന്നു കളിമണ്ണിന്റെ അണിയറ പ്രവര്‍ത്തകള്‍ പറഞ്ഞിരുന്നത്‌.

അതേസമയം, ഈ സീനുകളെല്ലാം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചെന്നാണ് കരുതുന്നത്. തന്നെയും നായികയെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമെന്ന്‌ ബ്ലെസി പ്രതികരിച്ചു‌.

Similar stories

ടു സ്റ്റേറ്റ്‌സിന് മികച്ച പ്രതികരണം

ആലിയ ഭട്ടും അര്‍ജ്ജുന്‍ കപൂറും പ്രധാന വേഷങ്ങളിലഭിനയിച്ച ഹിന്ദി ചിത്രം ടു സ്റ്റേറ്റ്‌സിന് പ്രേക്ഷകര്‍... Read More

ജോഷി ദിലീപ് കൂട്ടുകെട്ടില്‍ പിറക്കുന്ന അവതാരം

ദിലീപിനെ നായകനാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അവതാരം. മാധവന്‍ മഹാദേവന്‍ എന്ന കഥാപാത്രമ... Read More

ഫഹദിന് നസ്രിയയുടെ അഭിനന്ദനം

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഫഹദ് ഫാസിലിന് അഭിനന്ദനവുമായി ഭാവി വധു ന... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site