Updated at 12:09 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

Entertainment

മലയാളി ഹൗസിലേത് അഭിനയമല്ല ജീവിതമെന്ന് ഷോയില്‍ നിന്ന് പുറത്തായവര്‍

Story Dated: July 24, 2013 1:58 PM

Hot Photos Malayali House Kanatha Kazhchakal Episodeസൂര്യ ടിവിയുടെ റിയാലിറ്റി ഷോ മലയാളിഹൗസില്‍ പ്രേക്ഷകര്‍ കാണുന്നത് അഭിനയമല്ല യഥാര്‍ഥ ജീവിതമാണെന്ന് മത്സരത്തില്‍ നിന്ന്
പുറത്തായവര്‍ പ്രതികരിച്ചു. ഷോയില്‍ നിന്ന് പുറത്തായവരെ ഉപയോഗിച്ച് സൂര്യ ടിവി തന്നെയാണ് ഇത്തരമൊരു പ്രസ്താവന
നടത്തിയിരിക്കുന്നത്.

ചാനല്‍ നേരത്തേ അറിയിച്ച നിയമാവലിയെ പൂര്‍ണ്ണമായും അനുസരിച്ചു കൊണ്ടുള്ള മത്സരമാണ് മലയാളി ഹൗസിനുള്ളില്‍
നടക്കുന്നതെന്നാണ് പുറത്തായ എല്ലാവരും പ്രതികരിച്ചത്. ഷോയില്‍ പരാജയപ്പെട്ട സോജനും സന്ദീപും സ്‌നേഹയുമാണ് സൂര്യയുടെ
ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

മലയാളിഹൗസില്‍ കണ്ടത് അഭിനയമല്ല, ജീവിതമാണെണെന്ന് സന്ദീപ് പറയുന്നത്. ജീവിതത്തില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍
പാടുപെടുന്ന വ്യക്തിയാണ് താനെന്നും മലയാളി ഹൗസില്‍ അതു തന്നെയാണ് എല്ലാവരും കണ്ടതെന്നും സ്‌നേഹ പറയുഞ്ഞു. മത്സരിച്ച്
ജയിക്കാനായി മലയാളി ഹൗസില്‍ പോയ താന്‍ അവിടെ ദിവസങ്ങളായി വേറൊരു ജീവിതം നയിക്കുകയായിരുന്നു എന്ന് സോജന്‍
പറഞ്ഞു.

Similar stories

പാലക്കാടന്‍ ഭാഷയുമായി ജയറാം എത്തുന്നു

പാലക്കാടന്‍ ഭാഷ പറഞ്ഞ് വിജയം കൊയ്യാന്‍ ജയറാം എത്തുന്നു. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിനു ശേഷം അക്കു ... Read More

ശ്രദ്ധേയ ഗാനങ്ങളുമായി ടു നൂറാ വിത്ത് ലൗ

ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മംമ്ത മോഹന്‍ദാസിന്റെ പുതിയ ചിത്രം ടു നൂറാ വിത്ത് ലൗ... Read More

മോസയിലെ കുതിര മീനുകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങി

പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ മാത്രം ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതയുമായി മോസയിലെ കുതിര മീനുകള... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site