special page

തന്നെ ലാളിത്യം പഠിപ്പിച്ചത് കിങ്‌ഖാനെന്ന് പുവിഷ

sharukh_khanചെന്നൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ നായകന്‍ ഷാറൂഖ് ഖാനാണ് തന്റെ ജീവിതത്തില്‍ ലാളിത്യം പഠിപ്പിച്ചതെന്ന് തെന്നിന്ത്യന്‍ നായിക പുവിഷ. ഇത്രയും വലിയ സൂപ്പര്‍ നായകനായിട്ടും കിങ്ഖാന്റെ പെരുമാറ്റങ്ങളില്‍ അഹങ്കാരത്തിന്റെ അംശം പോലുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്നും പുവിഷ പറഞ്ഞു.

തിരക്കുള്ള ഒരു ബോളിവുഡ് താരത്തിന്റെ പെരുമാറ്റങ്ങളൊന്നും ഷാറൂഖില്‍ കാണാനാകില്ല. ഷാരൂഖ്ഖാന്‍ തന്റെ ഏറ്റവും അടുത്ത നല്ല സുഹൃത്താണെന്നും പുവിഷ പറഞ്ഞു. ഷാറൂഖിന്റെ പുതിയ ചിത്രം ചെന്നൈ എക്‌സ്‌പ്രസില്‍ പുവിഷയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഷൂട്ടിംഗിനിടെ ഷാരൂഖിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തന്നെ അഭിനയത്തിലും സഹായിച്ചുവെന്നും പുവിഷ കൂട്ടിചേര്‍ത്തു. പരദേശി എന്ന തമിഴ്‌നാടകത്തില്‍ മികച്ച വേഷം ചെയ്ത പുവിഷയെ 400 പേര്‍ക്കിടയില്‍ നിന്നുമാണ് ചെന്നൈ എക്‌സ്പ്രസ്സില്‍ അഭിനയിക്കുന്നതിന് തെരഞ്ഞെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top