ചലിക്കുന്ന കല്ലുകളുടെ രഹസ്യം നാസ ശാസ്ത്രജ്ഞന്‍ കണ്ടെത്തി

rock_inner1കാലിഫോര്‍ണിയയിലെ ചാവു താഴ്‌വരയിലെ ചലിക്കുന്ന പാറക്കല്ലുകള്‍ എക്കാലത്തും ശാസ്ത്രലോകത്തിന് വെല്ലുവിളിയായിരുന്നു. വറ്റി വരണ്ട തടാകത്തിലൂടെ സ്വയം ചലിക്കുന്ന ഈ കല്ലുകള്‍ക്കു പിന്നിലെ രഹസ്യം ഒടുവില്‍ നാസയിലെ ഭൗമശാസ്ജ്ഞന്‍ കണ്ടെത്തി.

ചാവുതാഴ്#വരയിലെ സഞ്ചരിക്കുന്ന കല്ലുകളില്‍ പലതിനും മുന്നൂറ് കിലോക്ക് മുകളില്‍ ഭാരമുണ്ട്. പല പാറകളും അറുനൂറ് അടി വരെ ഇവസഞ്ചരിച്ച വഴിയും വ്യക്തമായി കാണാനാകും. എന്നാല്‍ എന്ത് മാന്ത്രിക ശക്തിയാണ് ഈ കല്ലുകളെ തള്ളിനീക്കുന്നതെന്ന് വിശദീകരിച്ചു തരാനാകാതെ നൂറ്റാണ്ടുകളോളം ശാസ്ത്രലോകം ഇരുട്ടില്‍ തപ്പി.

പാറകള്‍ ചലിക്കുന്നത് ശാസ്തജ്ഞര്‍ ആരുംതന്നെ കണ്ടതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പാറകള്‍ക്കു പുറകിലെ നിരങ്ങിയതിന്റെ പാടുകള്‍ ഇവ ചലിക്കുന്നുന്നുവെന്നതിന്റെ ജീവിക്കുന്ന തെളിവുകളായിരുന്നു. പ്രതിഭാസം വിശദീകരിക്കാനാവാതെ വന്നതോടെ ചലിക്കുന്ന പാറകളെക്കുറിച്ചുള്ള അന്ധവിശ്വാസവും പെരുകി വന്നു.

ചാവു താഴ്‌വരയിലെ കല്ലുകളെ അന്യഗ്രഹ ജീവികളാണ് നിയന്ത്രിക്കുന്നതെന്നും പലരും വിശ്വസിച്ചിരുന്നു. മാന്ത്രിക ശേഷിയുള്ള പാറക്കല്ലുകളില്‍ പലതും മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ക്ക് അധികൃതര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നു.

rock_innerഎടുത്താല്‍ പൊന്താത്ത പാറക്കല്ലുകളുടെ ചലനത്തെ പ്രൊഫ. റാല്‍ഫ് ലോറന്‍സ് വിശദീകരിക്കുന്നത് ഇങ്ങനെ. തണുപ്പുകാലത്ത് തടാകം മഞ്ഞില്‍ ഉറഞ്ഞു കിടക്കും. അപ്പോള്‍ കല്ലുകള്‍ക്ക് ചുറ്റും മഞ്ഞിന്റെ ചെറിയൊരു ആവരണം കല്ലുകളെ മൂടും. പിന്നീട് വേനല്‍കാലത്തിന്റെ തുടക്കത്തില്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന കല്ലുകളെ തെന്നിനീങ്ങുന്നതിന് മഞ്ഞിന്റെ ഈ ആവരണം സഹായിക്കുന്നു. മേഖലയില്‍ നൂറ് മൈലിലേറെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റുകളും പാറക്കല്ലുകളുടെ ചലനത്തെ സഹായിക്കുന്നു.

നാസ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തലോടെ ചലിക്കുന്ന കല്ലുകളുടെ മാന്ത്രികശക്തി വെളിപ്പെട്ടിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top