ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് വാതുവെപ്പ് നടത്തിയത് രണ്ടു വര്‍ഷം

ദില്ലി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കൂടുതല്‍ പ്രമുഖര്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പിന് കൂട്ടുനിന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാതുവയ്പ്പ് നടത്തിയിരുന്നുവെന്ന് കുന്ദ്ര പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി വാതുവെപ്പുകാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് കുന്ദ്ര സമ്മതിച്ചുവെന്ന് ദില്ലി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ രാജ്യം വിടരുതെന്ന് രാജ് കുന്ദ്രയോട് ദില്ലി പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്.

വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുന്ദ്രയെ ദില്ലി പോലീസ് ചോദ്യം ചെയ്തിരുന്നു. കുന്ദ്രയെ പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ സംശയം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കളിക്കാര്‍ ടീം ഉടമകളുമായി പങ്കു വച്ചിട്ടുണേ്ടായെന്ന കാര്യമാണ് പോലീസ് പരിശോധിച്ചത്. അജിത് ചാന്ദിലയും മറ്റ് ചില കളിക്കാരും വാതുവയ്പ്പുകാരുമായി ബന്ധപ്പെടുന്നത് കണ്ടിരുന്നതായി സിദ്ധാര്‍ത്ഥ് ത്രിവേദി നേരെത്തെ മൊഴി നല്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കുന്ദ്രയുടെ സുഹൃത്തും വ്യവസായിയുമായ ഉമേശ് ഗോംഖെയെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top