ജംഗിള്‍ ബുക്കും കോപ്പിയടി!
വിഖ്യാത ഇന്ത്യന്‍ കാര്‍ട്ടൂണായ ജംഗിള്‍ ബുക്കിലും മോഷണമുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആരും തേടി കണ്ടുപിടിച്ചതല്ല, മറിച്ച് ജംഗിള്‍ബുക്ക് രചിച്ച ഇന്ത്യയില്‍ ജനിച്ച എഴുത്തുകാരനായ റുഡ്യാര്‍ഡ് കിപ്ശിംങിന്റെ കുറ്റസമ്മതത്തിലൂടെയാണ് മോഷണവിവരം പുറത്തായിരിക്കുന്നത്.
റുഡ്യാര്‍ഡ് കിപ്ളിപ്പിംഗ് എഴുതിയ ഒരു എഴുത്തിലാണ് മോഷണവിവരം സമ്മതിച്ചിരിക്കുന്നത്. കിപ്ളിംഗിന്റെ ഒപ്പോട് കൂടിയ കത്ത് 1895ലാണ് എഴുതിയിരിക്കുന്നത്. കത്ത് ലേലത്തിന് വന്നതോടെയാണ് ഇപ്പോള്‍ വിവരം പുറത്തായിരിക്കുന്നത്. ഒരു അജ്ഞാത യുവതിക്ക് എഴുതിയ കത്താണ് വിവാദമായത്.

‘ജംഗിള്‍ ബുക്കിനായി ഞാന്‍ പല പുസ്തകങ്ങളിലെ വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏതൊക്കെ കഥകളാണെന്ന് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. ആരുടെ കഥകളാണ് മോഷ്ടിച്ചതെന്നും ഓര്‍മ്മയില്ല’ കത്തില്‍ റുഡ്യാര്‍ഡ് കിപ്ളിംഗ് തുറന്നു സമ്മതിക്കുന്നു.
കത്ത് ലേലത്തിന് വെച്ചവര്‍ 2500 പൗണ്ടാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്. 1894ലാണ് റുഡ്യാര്‍ഡ് കിപ്ലിംഗ് ജംഗിള്‍ ബുക്ക് രചിച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക