ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ചുംബനരംഗത്തില്‍ അഭിനയിച്ചത് താനെന്ന് മല്ലിക ഷെഖാവത്ത്
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ബിക്കിനി ധരിച്ചതും ചുംബനരംഗത്തില്‍ അഭിനയിച്ചതും താനാണെന്ന് മല്ലികാ ഷെഖാവത്ത്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന മല്ലിക ഇന്ത്യ ഇപ്പോഴും പരമ്പരാഗത ചിന്താഗതിക്കാരുടെ രാജ്യമാണെന്ന് വിമര്‍ശിക്കാനും മടിച്ചില്ല.
ഈ 21ാം നൂറ്റാണ്ടിലും ബോളിവുഡില്‍ നിയന്ത്രണങ്ങള്‍ ഏറെയാണ്. എന്റെ സിനിമകള്‍ വലിയ ഹിറ്റുകളാകുമ്പോഴും എനിക്ക് വലിയ വിമര്‍ശനങ്ങള്‍ ഏല്ക്കേണ്ടിവന്നിട്ടുണ്ട്. ബോളിവുഡില്‍ സദാചാരവാദികള്‍ ഒരുപാടുണ്ട്. സ്ത്രീകള്‍ ഏതറ്റംവരെ പോകാം എന്ന് തീരുമാനിക്കുന്നത് അവരാണ് മല്ലിക ഷെഖാവത്ത് തുറന്നടിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മല്ലിക ബോളിവുഡിലെ സദാചാരവാദികള്‍ക്കെതിരെ തുറന്നടിച്ചത്.

36കാരിയായ മല്ലിക ഷെഖാവത്ത് 2003ലാണ് ക്വാഷിഷിലൂടെ ബോളിവുഡിലെത്തുന്നത്. മര്‍ഡര്‍, പ്യാര്കെ സൈഡ് എഫക്ട്സ്, അഗ്ലി ഔര്‍ പഗ്ലി, ഡബിള്‍ ധമാല്‍ എന്നിവയാണ് ഷെഖാവത്ത് അഭിനയിച്ച പ്രധാന ബോളിവുഡ് ചിത്രങ്ങള്‍. ഹിസ് എന്നചിത്രത്തിലൂടെ 2009ല്‍ ഹോളിവുഡിലും മല്ലിക അരങ്ങേറി. പിന്നീട് 2010ല്‍ ജാക്കിചാന്റെ ദ മിത്തിലും മല്ലിക ഷെഖാവത്ത് അഭിനയിച്ചു.
ഷെഖാവത്തിന്റെ വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ഡര്‍ട്ടി പൊളിറ്റിക്സാണ്. ഒരു രാഷ്ട്രീയക്കാരനാല്‍ ബലാത്സംഗത്തിന് വിധേയയാകേണ്ടിവരുന്ന ഒരു നേഴ്സിന്റെ കഥയാണ് ഡര്‍ട്ടി പൊളിറ്റിക്സ്. ഈ രാഷ്ട്രീയക്കാരന്റെ യഥാര്‍ഥമുഖം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ നേഴ്സ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക