പറന്ന് നടക്കാന്‍ ബാര്‍സിലോണയിലെ ബഹിരാകശ ഹോട്ടല്‍

deskബഹിരാകാശ യാത്ര നടത്തണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇനി റോക്കറ്റിലും മറ്റും കയറി അതിസാഹസികമായി ബഹിരാകാശത്തേക്ക് പോകേണ്ട കാര്യമില്ല. ബാര്‍സിലോണയില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിലേക്ക് പോയാല്‍ മതി. ഹോട്ടലിലെ മുറികള്‍ ബഹിരാകാശം പോലെയായിരിക്കും രൂപകല്‍പ്പന ചെയ്യുന്നത്.

ബഹിരാകാശത്ത് എത്തുമ്പോള്‍ ശരീരത്തിന് ബലമില്ലാതാകുന്നു. ഭൂഗുരുത്വാകര്‍ഷണം ഒട്ടുമില്ലാത്തതിനാല്‍ പറന്നു നടക്കും. ഇത്തരത്തില്‍ അനുഭവമാകുന്ന തരത്തിലാണ് ഹോട്ടലിന്റെ മാതൃകയും. മുറികളിലൂടെ ആള്‍ക്കാര്‍ക്ക് പറന്നു നടക്കാം. ഭൂഗുരുത്വാകര്‍ഷണം കുറഞ്ഞ സ്പായും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് മാളും ഹോട്ടലില്‍ ഉണ്ടാകും. ബാര്‍സിലോണ ഐലന്റ് എന്നാണ് ഹോട്ടല്‍ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

ഹോട്ടല്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ബാര്‍സിലോണയിലേക്ക് വിനോദസഞ്ചാരികളുടെ വന്‍ പ്രവാഹമായിരിക്കും ഉണ്ടാവുക. ബാര്‍സിലോണയിലെ പ്രശസ്ത ആര്‍ക്കിടെക്ട് എറിക് മോര്‍വാനാണ് ബഹിരാകാശ ഹോട്ടലിന്റെ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. ഹോട്ടല്‍ ഐലന്റ് നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നത് മോബിലോണ എന്ന അമേരിക്കന്‍ കമ്പനിയാണ്. ഹോട്ടല്‍ സന്ദര്‍ിക്കുന്നവര്‍ക്ക് ഇതൊരു വ്യത്യസ്താനുഭവമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.  ബഹിരാകാശത്തേക്കെന്ന പോലെ പറന്നു നടക്കാന്‍ പരിശീലനവും ഹോട്ടല്‍ അധികൃതര്‍ നല്‍കും.

പദ്ധതിയ്ക്കായ് നിക്ഷേപകര്‍ രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ കരാറില്‍ ഒപ്പിട്ടുണ്ടെന്നും മോബിലോണ കമ്പനി അറിയിച്ചു. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ബാര്‍സിലോണയിലെ നഗരവികസന അധികൃതരുടെ അനുവാദം കൂടി ലഭിക്കണം.

ബാര്‍സിലോണയില്‍ ഹോട്ടല്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അടുത്തത് ലോസ് ഏഞ്ചല്‍സിലും ഹോങ്കോംഗിലും ബഹിരാകാശ ഹോട്ടല്‍ നിര്‍മ്മിക്കാനാണ് മോബിലോണ കമ്പനി ആലോചിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top