വാതുവെപ്പുകാര്‍ ഹോഡ്ജിനെയും രഹാനയെയും വീഴ്ത്താന്‍ ശ്രമിച്ചു

IPL 2013 Match 52  RR v DDദില്ലി: ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. വാതുവയ്പ്പുകാര്‍ ഓള്‍ റൌണ്ടര്‍ ബ്രാഡ് ഹോഡ്ജിനെയും ബാറ്റ്സ്മാന്‍ അജിങ്ക രഹാനയെയും ഒത്തുകളിക്കായി ലക്ഷ്യം വെച്ചിരുന്നതായി അജിത് ചവാന്‍ പൊലീസിന് മൊഴി നല്‍കി.

ഇവരെ വീഴ്ത്താനായി വാതുവെപ്പുകാര്‍ ഉപയോഗിച്ചത് ചവാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. എന്നാല്‍ ഇവരെ സമീപിച്ചതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അജിത് ചവാന്റെ മൊഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്.

അതേസമയം, ടീം അംഗങ്ങള്‍ക്കിയില്‍ ഒത്തുകളി നടക്കുന്നത് മാനേജ്‌മെന്റിന് അറിയാമായിരുന്നുവെന്ന് ചാന്ദിലയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെ ഇത്തരമൊരു ആരോപണം നടത്തിയിരിക്കുന്നത്. അധോലോക ഭീഷണി ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഇക്കാര്യം കാര്യമായി എടുത്തില്ലെന്നും ചാന്ദിലയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top