special page

കൈക്കൂലി കിട്ടിയില്ലെങ്കില്‍ കൊള്ള ; ജില്ലാ ക്രൈംബ്രാഞ്ചിനെ പിരിച്ചു വിട്ടു

Lucknow-Policeലഖ്നൌ: പിടിച്ചുപറിയും കൊള്ളയും നടത്തിയതിന് ഉത്തര്‍ പ്രദേശില്‍ തലസ്ഥാന ജില്ലയിലെ ക്രൈംബ്രാഞ്ച് സംഘത്തെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒന്‍പത് പേരെ സസ്പെന്‍ഡ് ചെയ്തു. 21 പേരോട് ജോലി നിര്‍ത്തി ക്യാമ്പുകളിലേക്ക് തിരിച്ചു പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ച വ്യവസായിയുടെ വീട്ടില്‍ കയറി കൊള്ള നടത്തിയതിനാണ് നടപടി.
ഗുഡ്ക്ക വ്യവസായിയായ ഓം നാരായണ്‍ നല്‍കിയ  പരാതിയെ തുടര്‍ന്നാണ് ലഖ്നൌ ജില്ലാ പൊലിസ് സൂപ്രണ്ട് രവീന്ദര്‍ ഗൌര്‍ നടപടിയെടുത്തത്.

ഗുഡ്ക നിരോധിക്കപ്പെട്ടതാണെങ്കിലും ഓം നാരായണ്‍ നിര്‍മിക്കുന്നുണ്ട്. ഇതറിഞ്ഞ് ക്രൈം ബ്രാഞ്ച് സംഘം 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു. ഇത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ പൊലീസുകാര്‍ ഞായറാഴ്ച രാത്രി വീട്ടില്‍ കയറി കൊള്ളയടിക്കുകയായിരുന്നു. അലമാര തകര്‍ത്ത് 10 ലക്ഷം രൂപയാണ് പൊലിസുകാര്‍ കൊണ്ടുപോയത്.

വ്യവസായിയുടെ പരാതി ലഭിച്ചയുടന്‍ അധികാരികള്‍ നടപടി എടുക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top