ഓട്ടോ രാജയില്‍ ഐറ്റം ഡാന്‍സുമായി ഭാമ

Bhama_auto rajaശാലീനവേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ഭാമ ഐറ്റം ഡാന്‍സിനൊരുങ്ങുന്നു. കന്നഡയിലെ ഓട്ടോ രാജയെന്ന ചിത്രത്തിലാണ് ഭാമയുടെ ഐറ്റം നമ്പര്‍. അവസരങ്ങള്‍ ലഭിക്കുന്നതിന് അല്‍പസ്വല്‍പം വിട്ടുവീഴ്ചകളെല്ലാം ആകാമെന്ന നിലപാടും ഭാമ തുറന്നു പറഞ്ഞുകഴിഞ്ഞു.

മലയാളത്തില്‍ തിരക്കു കുറഞ്ഞെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായതോടെ ഭാമക്ക് കന്നടയില്‍ കൈ നിറയെ വേഷങ്ങളാണ്. ഒപ്പമുള്ള താരങ്ങളില്‍ പലരും തമിഴില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ ഭാമ കന്നഡ സിനിമയിലാണ് കണ്ണുവെച്ചത്. 2010ല്‍ പുറത്തിറങ്ങിയ മൊഡലാസലയാണ് ഭാമ ആദ്യമായി അഭിനയിച്ച കന്നഡ ചിത്രം. ഇതുവരെ രണ്ട് മൂന്ന് കന്നഡ ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു.

Bhama_o1

നാല് കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാമ അഭിനയിക്കുന്നത്. അയ്യപ്പ, അമ്പാര, ഓട്ടോ രാജ, ബര്‍ഫി എന്നീ കന്നഡ ചിത്രങ്ങളാണ് ഭാമയുടേതായി പുറത്തിറങ്ങാനുള്ളത്. അതില്‍ ഓട്ടോ രാജയിലാണ് ഭാമ ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓട്ടോ റാണി എന്നാണ് ഭാമയുടെ കഥാപാത്രത്തിന്റെ പേര്. നാട്ടിന്‍പുറത്തുനിന്നും ഒരുപാട് സ്വപ്നങ്ങളോടെ നഗരത്തിലെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഭാമയുടേത്. നായകനും സഹനിര്‍മ്മാതാവുമായ ഗിരീഷ് ചിത്രത്തിനായി പത്ത്കിലോ ശരീരഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top