Updated at 9:32 AM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

News

നിവിന്‍ പോളിയുടെ ‘വാതില്‍ മെല്ലെ തുറന്നു’; ‘നേരം’ ഗാനങ്ങള്‍ ഹിറ്റ്

Story Dated: May 4, 2013 9:32 AM

nivinതട്ടത്തിന്‍‌മറത്ത് നായകന്‍ നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ‘നേരം’ റിലീസിന് ഒരുങ്ങി. തമിഴിനൊപ്പം മലയാളത്തിലും ചിത്രം എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ’നേരം’ ത്തിലെ ‘വാതില്‍ മെല്ലെ തുറന്നു’ ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി കഴിഞ്ഞു.

ഹ്വസ്യചിത്രങ്ങള്‍ കൈകാര്യം ചെയ്ത് മാത്രം പരിചയമുള്ള അല്‍ഫോന്‍സ് പുത്തരെനാണ് നേരം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മെയ് 10ന് റിലീസ് ചെയ്യും. സിനിമയുടെ എഡിറ്റിംഗും അല്‍ഫോന്‍സാണ് ചെയ്തിരിക്കുന്നത്. യുവയിലെ നായിക നസ്രിയ നസിം ആണ് നേരത്തില്‍ നിവിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്.

‘ നേരം’ കോമഡി ത്രില്ലര്‍ ചിത്രമാണെന്ന് അല്‍ഫോന്‍സ് പുത്തരെന്‍ പറഞ്ഞു. സിനിമയുടെ മലയാളം പതിപ്പില്‍ മനോജ് കെ ജയന്‍,​ ലാലു അലക്സ്, അഞ്ജു കുര്യന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴില്‍ നാസര്‍,​ തന്‍‌പി രാമയ്യ,​ ജോണ്‍ വിജയ്,​ അനന്ത്നാഗ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Similar stories

അഭി – ആഷ് ദമ്പതികള്‍ക്ക് ഇന്ന് ഏഴാം വിവാഹ വാര്‍ഷികം

ബോളീവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന ദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇന്ന് ഇരുവരും ഏഴാം ... Read More

സണ്ണി ലിയോണ്‍ വീണ്ടും ടിവി അവതാരകയാകുന്നു

ബോളീവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ടിവി അവതാരകയാകുന്നു. സിനിമയിലല്ല, എംടിവിയുടെ റിയാലിറ്റി ഷോയിലൂടെയ... Read More

അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ജയറാം

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് നടന്‍ ജയറാം പറഞ്ഞു. അവസാന നിമ... Read More

നിങ്ങളുടെ അഭിപ്രായങ്ങള്‍‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ റിപ്പോര്‍ട്ടറിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Ads not by this site

Also Read