ഒരു വീട്ടില്‍ പതിനാറ് സെലിബ്രിറ്റികള്‍; ബിഗ് ബ്രദര്‍ മോഡലില്‍ ‘മലയാളി ഹൗസ് ’

revathi‘ബിഗ്ബ്രദര്‍’ മോഡലില്‍ പുതിയ റിയാലിറ്റി ഷോയുമായി നടി രേവതി വരുന്നു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടിവിയാണ് പുതിയ റിയാലിറ്റി ഷോയുമായി വരുന്നത്. അപരിചിതരായ പതിനാറു സെലിബ്രിറ്റികള്‍ മൂന്നു മാസം ഒരു വീടിനുള്ളില്‍ താമസിക്കുന്ന രീതിയിലായിരിക്കും റിയാലിറ്റി ഷോ നടക്കുക. പുറം ലോകവുമായുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, പത്രം, ടിവി എന്നിവയൊന്നും ഇവര്‍ക്ക് കിട്ടില്ല. മലയാളി ഹൌസിലെ ഇവരുടെ ഓരോ നീക്കങ്ങളും തത്സമയം ക്യാമറയില്‍ പകത്തും. ക്യാമറയില്‍ പകര്‍ത്തുന്നതെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രശസ്ത നടിയും സംവിധായികയുമായ രേവതിയാണു മലയാളി ഹൌസ് അവതരിപ്പിക്കുക. മലയാളത്തില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ വരുന്നത്. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ടെന്ന് അതിനാലാണ് പ്രൊജക്ട് ചെയ്യാന്‍ സമ്മതിച്ചതെന്നും രേവതി പറഞ്ഞു.

ഹൈദരാബാദില്‍ ഒരുക്കുന്ന വീട്ടില്‍ സ്ത്രീ-പുരുഷന്മാര്‍ അടങ്ങുന്ന പതിനാറു സെലിബ്രിറ്റികളായിരിക്കും ഒന്നിച്ചു താമസിക്കുക. മൂന്നു മാസം വീടിനു പുറത്തേക്കിറങ്ങാതെ ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും വസ്ത്രം കഴുകിയും ജീവിക്കണം. ഈ ജീവിതത്തോട് സഹരിക്കാന്‍ കഴിയാത്തവര്‍ ഷോയില്‍ നിന്നും പുറത്താകും. ആഴ്ചയില്‍ ഒരിക്കലാണ് എലിമിനേഷന്‍ നടക്കുക. എലിമിനേറ്ററായി എത്തുന്നത് രേവതിയാണ്. പരസ്പരം സഹകരിക്കാന്‍ കഴിയാത്തവരെ പുറത്താക്കുന്നതിലൂടെ അവസാനം ശേഷിക്കുന്ന ഒരാളെ വിജയിയായി പ്രഖ്യാപിക്കും.

തത്സമയം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ക്രിയേറ്റീവ് സംവിധായകന്മാരായ അര്‍ജുന്‍, ജോയ് എന്നിവര്‍ പരിശോധിക്കും. ഓരോ ദിവസങ്ങളിലുമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ അതാത് ദിവസങ്ങളില്‍ സം‌പ്രേഷണം ചെയ്യും. ഒരു ദിവസത്തെ സംഭവങ്ങള്‍ ഒരു മണിക്കൂറാക്കിയാണ് സംപ്രേഷണം ചെയ്യുക.

മെയ് ആദ്യവാരം മുതല്‍ സംപ്രേക്ഷണം തുടങ്ങുന്ന മലയാളി ഹൗസില്‍ രാഷ്ട്രീയം, സിനിമ, സംഗീതം, നൃത്തം തുടങ്ങി മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കും. ആഴ്ചയില്‍ അഞ്ചു ദിവസം പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് സൂര്യ ടിവി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top