റിയാലിറ്റി ഷോയിലൂടെ കല്യാണം കഴിക്കാന്‍ മല്ലിക ഷെരാവത്

rakhiബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ നടിയും മോഡലുമായ മല്ലിക ഷെരാവത് കല്യാണ റിയാലിറ്റി ഷോയുമായി വരുന്നു. ‘ദ ബാച്ചിലറേറ്റ് ഇന്ത്യ – മേരെ ഖ്യാലോം കി മല്ലിക’ എന്ന പേരിലാണ് ഷോ ചെയ്യുന്നത്. ലൈഫ് ഓക്കെ എന്ന ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ പോകുന്ന ഷോ യു എസ് ടിവി ഷോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചെയ്യുന്നത്.

ജീവിതത്തില്‍ എന്തും നേരിടാന്‍ തയ്യാറായ ഒരാളെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മൂപ്പത്തിമൂന്നുകാരിയായ മല്ലിക പറഞ്ഞു. ഓഗസ്റ്റ് ആദ്യത്തില്‍ ആദ്യ എപിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top