ഒഡീഷയിലെ വികസന പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ്
ഭുവനേശ്വര്‍:: ഒഡീഷ ഗവണ്മെന്റ് ദലിത് വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്പ്ടോപ്പുകള്‍ വിതരണം ചെയ്യുന്നു. പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെടുന്നവര്‍ക്കും ബിപിഎല്‍ പട്ടികയില്‍ ഉള്പ്പടുന്നവര്ക്കും പുറമെ എസ് സി എസ് ടി വിഭാഗത്തിലെ സ്കോളര്‍ഷിപ്പിന് അര്‍ഹരായ ടെക്നിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ലാപ്പ്ടോപ്പ് നല്‍കിയത്.
സാങ്കേതിക വിദ്യാഭ്യാസം വളര്‍ത്തുന്നതിന്റെ ഭാഗമായി പ്ലസ്ടു യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്പ് ടോപ്പുകള്‍ നല്‍കാനും പദ്ധതിയുണ്ട്. പുതിയ പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളെയും വിദ്യാര്‍ത്ഥിനികളെയും പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു.

പെണ്‍കുട്ടികള്‍, ചെറുപ്പകാരികള്‍ കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ പിന്നോക്ക സമുദായത്തില്‍പെടുന്ന കുട്ടികള്‍ ജോലിയില്ലാത്ത യുവ തലമുറയില്‍ പെടുന്നവര്‍ എന്നിവര്‍ക്ക് പുതിയ പദ്ധതി പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒഡീഷ ഗവണ്മെന്റിന്റെ പുതിയ യുവജന വികസന പദ്ധതി പ്രകാരം
വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ കോളേജുകളിലും കരിയര്‍ ഡെവലപ്പ്മെന്റ് പരിപാടികള്‍ ആവിഷ്കരിക്കും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി വിവിധ സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തും. യുജനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനായി യുവശക്തി എന്ന ദൌത്യസംഘത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക