പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു

ppf-savingsപബ്‌ളിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെയും പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ ദശാശം ഒരു ശതമാനം കുറച്ചു. 8.8 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായാണ് പിപിഎഫ് പലിശ നിരക്ക് കുറച്ചത്.

ദശലക്ഷക്കണക്കിന് പാവപ്പെട്ട നിക്ഷേപകരെ നേരിട്ട് ബാധിക്കുന്നതാണ് നടപടി. പോസ്റ്റ് ഓഫീസിലെ ചെറുകിട നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.

അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സേവിംഗ്‌സ് നിക്ഷേപങ്ങളിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top